| Thursday, 19th October 2023, 8:53 am

ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കണം: മുഹമ്മദ് സല

സ്പോര്‍ട്സ് ഡെസ്‌ക്

ഇസ്രഈലിലും പലസ്തീനിലും നടന്നുകൊണ്ടിരിക്കുന്ന ശക്തമായ സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഇപ്പോഴിതാ ഗസയിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ.

View this post on Instagram

A post shared by Mohamed Salah (@mosalah)

ഹമാസും ഇസ്രഈലും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സമയങ്ങളില്‍ ഗസയിലേക്ക് മാനുഷിക സഹായം നല്‍കണമെന്നും സമാധാനം കൊണ്ടുവരണമെന്നുമാണ് സല പറഞ്ഞത്. തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം പറഞ്ഞത്.

‘ഇതുപോലുള്ള സമയങ്ങളില്‍ സംസാരിക്കുന്നത് അത്ര എളുപ്പമല്ല. അവിടെ വളരെ വലിയ അക്രമവും ക്രൂരതയും ഉണ്ടായി. കഴിഞ്ഞ ആഴ്ചയിലുണ്ടായ സംഘര്‍ഷത്തിന്റെ വര്‍ധനവ് സഹിക്കാനാവില്ല. എല്ലാ ജീവിതങ്ങളും പവിത്രമാണ് അവര്‍ സംരക്ഷിക്കപ്പെടണം,’ സല വീഡിയോയിലൂടെ പറഞ്ഞു.

ഗസയിലേക്ക് മനുഷ്യത്വപരമായ സഹായം എത്തിക്കണമെന്നും സല പറഞ്ഞു.

‘ഈ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കണം. ഓരോ കുടുംബങ്ങളും തകരുകയാണ്. ഗസയിലേക്ക് മാനുഷിക സഹായം ഉടന്‍ എത്തിക്കണം. അവിടെയുള്ള ആളുകള്‍ ഭയാനകമായ അവസ്ഥയിലാണ്, ഇന്നലെ രാത്രിയിലെ ആശുപത്രിയിലെ ദൃശ്യങ്ങള്‍ ഭയാനകമായിരുന്നു. ഗസയിലെ ആളുകള്‍ക്ക് അടിയന്തിരമായി ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കണം. നിരപരാധികളായ ആളുകളെ കൊല്ലുന്നത് തടയാനായി ഞാന്‍ ലോകത്തിലെ പ്രധാനപ്പെട്ട നേതാക്കളോട് ആവശ്യപ്പെടുന്നു. ലോകത്ത് മനുഷ്യത്വം വിജയിക്കണം,’ സല കൂട്ടിച്ചേര്‍ത്തു.

Content Highlight: Mohamed Salah has posted  a video on social media regarding the conflict in Gaza.

We use cookies to give you the best possible experience. Learn more