ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രനേട്ടം കുറിച്ച് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ മാന്ത്രികന്‍ മുഹമ്മദ് സലാ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലെ പത്താം സ്ഥാനത്തേക്കാണ് മുഹമ്മദ് സലാ നടന്നുകയറിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങൾ
(താരം, ഗോള്‍ എന്നീ ക്രമത്തില്‍)
അലന്‍ ഷെരര്‍- 260
ഹാരി കെയ്ന്‍-213
വെയ്ന്‍ റൂണി-208
അഷ്ലി കോള്‍-187
സെര്‍ജിയോ അഗ്യൂറോ-184
ഫ്രാങ്ക് ലമ്പാര്‍ഡ്-177
തിയറി ഒന്റ്‌റി-175
റോബര്‍ട്ട് ബെര്‍ണാഡ് ഫോവര്‍-163
ജെറെമെയ്ന്‍ ഡെഫോ-162
മുഹമ്മദ് സലാ-151
After Saturday’s goal, @MoSalah entered the list of 𝗧𝗢𝗣 🔟 𝗚𝗢𝗔𝗟𝗦𝗖𝗢𝗥𝗘𝗥𝗦 in Premier League 𝗛𝗜𝗦𝗧𝗢𝗥𝗬 🔥🇪🇬 pic.twitter.com/7VA0nKZl0s
— 433 (@433) December 24, 2023
Mo Salah has entered the Premier League’s top 10 goalscorers list.
151 goals and counting… 👑 pic.twitter.com/T57PQRLf9b
— ESPN UK (@ESPNUK) December 23, 2023
ആഴ്‌സണലിനെതിരെ നേടിയ ഗോളിന് പിന്നാലെയാണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 151 ഗോളുകളാണ് സലാ സ്വന്തം പേരില്‍ കുറിച്ചത്.
2017ല്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എ.എസ് റോമയില്‍ നിന്നുമാണ് സലാ ആന്‍ഫീല്‍ഡില്‍ എത്തുന്നത്. ലിവര്‍പൂളിനൊപ്പം ആറ് സീസണുകളില്‍ കളിച്ച 325 മത്സരങ്ങളില്‍ നിന്നും 200 ഗോളുകളാണ് സലാ സ്വന്തമാക്കിയത്.
ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഗബ്രിയേല്‍ മഗല്‍ ഹാസിലൂടെ നാലാം മിനിട്ടില്‍ ആഴ്സണല്‍ ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 29ാം മിനിട്ടില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.
It finishes level. pic.twitter.com/vAGYch3VXK
— Liverpool FC (@LFC) December 23, 2023
നിലവിൽ 18 മത്സരങ്ങളില്‍ നിന്നും 11 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. അതേസമയം മറുഭാഗത്ത് 18 മത്സരങ്ങളില്‍ നിന്നും 12 വിജയവും നാല് സമനിലയും രണ്ട് തോല്‍വിയും അടക്കം 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗണ്ണേഴ്സ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ ഡിസംബര്‍ 26ന് ബേര്‍ണ്‌ലിക്കെതിരെയാണ് ക്‌ളോപ്പിന്റേയും കൂട്ടരുടെയും അടുത്ത മത്സരം. ഡിസംബര്‍ 29ന് ആഴ്‌സണല്‍ വെസ്റ്റ് ഹാമിനെയും നേരിടും.
Content Highlight: Mohamed Salah create a record in English Premiere League.