കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടോട്ടന്‍ഹാമിനെതിരെ തകര്‍പ്പന്‍ വിജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ എതിരാളികളെ പരാജയപ്പെടുത്തിയത്. ഇതോടെ പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ 16 മത്സരങ്ങളില്‍ നിന്ന് 12 വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 39 പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് 35 പോയിന്റുമായി ചെല്‍സിയാണ് രണ്ടാം സ്ഥാനത്ത്.
ലിവര്‍പൂളാണ് മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്. 52 ശതമാനവും പൊസിഷന്‍ ലിവര്‍പൂളിനായിരുന്നു. ടീമിന് വേണ്ടി മുഹമ്മദ് സലയും, ലൂയിസ് ഡയസും രണ്ട് ഗോളുകള്‍ നേടി. ഡൊമനിക്, അലക്‌സിസ് മാക് എന്നിവര്‍ ഓരോ ഗോളും നേടി.
എന്നാല്‍ ടോട്ടന്‍ഹാം തിരിച്ച് മൂന്നു ഗോളുകള്‍ അടിച്ചത് ലിവര്‍പൂള്‍ താരങ്ങളെ സംബന്ധിച്ച് നിരാശ നല്‍കുന്ന കാര്യമാണ്. ഡിഫന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചില്ല എന്നാണ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല പറയുന്നത്.
ലിവര്‍പൂള്‍ മൂന്ന് ഗോള്‍ വഴങ്ങിയതിരെതിരെ സല സംസാരിച്ചത്
‘ഞാന്‍ എപ്പോഴും കഠിനാധ്വാനം ചെയ്യും. ഇന്നത്തെ മത്സരം വിജയിക്കാനായതില്‍ സന്തോഷം. അറ്റാക്കിങ്ങില്‍ ഞങ്ങള്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നാല്‍ ഡിഫന്‍സില്‍ അത്തരം ഒരു പ്രകടനം കാണാന്‍ സാധിക്കുന്നില്ല. മൂന്നു ഗോളുകള്‍ വിട്ടു കൊടുക്കുകൊടുക്കേണ്ടി വന്നതില്‍ വിഷമമുണ്ട്,’ മുഹമ്മദ് സലാ പറഞ്ഞു.