Daily News
നായ്ക്കളെ മാലിന്യം തീറ്റിച്ച് പോറ്റണമോയെന്ന് തീരുമാനിക്കണമെന്ന് മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jul 21, 03:32 pm
Tuesday, 21st July 2015, 9:02 pm

mohal-lalതെരുവുനായകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം. ഈ നായ്ക്കളെ ഇങ്ങനെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് നാം തീരുമാനിക്കണമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത് ബ്ലോഗ് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. “കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍” എന്ന പേരിലാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിരിക്കുന്നത്.

നായ്ക്കളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്ന കാര്യം ദുഖകരമാണെന്നും ഇങ്ങനെ നായ്ക്കള്‍ തെരുവില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്നത് എന്തുകൊണ്ടാണെന്ന കാര്യം എന്തുകൊണ്ട് കൊണ്ട് ചര്‍ച്ചയാവുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. നാം തന്നെയാണ് തെരുവില്‍ നായ്ക്കളെ വളര്‍ത്തുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

നാം ഉത്തരവാദിത്വമില്ലാതെ കൂട്ടിയിടുന്ന മാലിന്യമാണ് ഇവയുടെ ഭക്ഷണമെന്നും അദ്ദേഹം പറയുന്നു. “വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നതുപോലെ നാട്ടിലും റോഡിലും നാം തന്നെ നായ്ക്കളെ വളര്‍ത്തുന്നു. എന്നിട്ട് അവ നമ്മെയും നമ്മുടെ കുട്ടികളെയും കടിക്കുന്നു. നാം തന്നെ അവയെക്കുറിച്ച് പരാതിപ്പെടുന്നു.” മോഹന്‍ലാല്‍ പറയുന്നു.

“ഭൂമിയോടും പരിസരങ്ങളോടും നാം ചെയ്യുന്ന ക്രൂരതകളെല്ലാം നമുക്ക് തന്നെ തിരിച്ചടിയാവുകയാണ്. പനിയായിട്ടാണ് ഇതിന് മുന്‍പ് മാലിന്യങ്ങള്‍ തിരിച്ചടിയായത്. ഇപ്പോള്‍ അത് പട്ടിയുടെ രൂപത്തില്‍ വരുന്നു. പട്ടിപ്പനിയുടെ പേരിലും വരാം നാളെയത്. അപ്പോഴും നാം ആശയപരമായി ചിന്തിച്ചുകൊണ്ടിരിക്കും” അദ്ദേഹം വ്യക്തമാക്കുന്നു.

“നായ്ക്കളുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡുകള്‍ തെരുവില്‍ നിറയും…അപ്പോളും നായ്ക്കള്‍ തെരുവില്‍ അലയുന്നുണ്ടാവാം… അവയെപ്പേടിച്ച് നാം ഓടിക്കൊണ്ടേയിരിക്കും”  എന്നു പറഞ്ഞാണ് അദ്ദേഹം ബ്ലോഗ് അവസാനിപ്പിക്കുന്നത്.

lal-01 lal-02 lal-03 lal-04 lal-05