ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറാണ് മൊയിന്‍ അലി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാണിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഐ.പി.എല്ലിലും അലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോള്‍ താരം ഇന്ത്യയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുക്കുകയാണ്.
ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണിയാണ് താരത്തിന്റെ ആദ്യ തെരഞ്ഞെടുക്കല്‍. രണ്ടാമത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. മൂന്നാമത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നാലാമത് അഗ്രസീവ് ബാറ്റര്‍ വിരേന്ദര്‍ സെവാഗും അഞ്ചാമത് യുവരാജ് സിങ്ങുമാണ്.
മൊയിന്‍ അലി തെരഞ്ഞെടുത്ത അഞ്ച് പേരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് നിര്‍ണായകമായ സംഭാവനകളാണ് നല്‍കിയത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും താരങ്ങള്‍ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായ ധോണി തന്റെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കരിയറില്‍ 538 മത്സരത്തില്‍ നിന്ന് 17266 റണ്‍സാണ് നേടിയത്. സച്ചിന്‍ ഓള്‍ ഫോര്‍മാറ്റില്‍ 34357 റണ്‍സ് നേടിയപ്പോള്‍ സെവാഗ് 16000 റണ്‍സും യുവരാജ് 11778 റണ്‍സും നേടി. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി 26704 റണ്‍സും ഓള്‍ ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്.
Content Highlight: Moeen Ali Selected Top 5 indian Batters