2024 ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്ത് ഓവല്‍ ഇവിന്‍സിബിള്‍സാണ് 12 പോയിന്റാണ് ടീം സ്വന്തമാക്കിയത്. ബെര്‍മിങ്ഹാം ഫീനിക്‌സ് എട്ട് മത്സരത്തില്‍ നിന്ന് ആറ് വിജയം സ്വന്തമാക്കി രണ്ടാം സ്ഥാനാത്തും ഇടം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മെയീന്‍ അലിയാണ് ഫീനിക്‌സ് ക്യാപ്റ്റന്‍.
ഇപ്പോള്‍ ടീമിലെ ഏതെങ്കിലും താരത്തിന് പരിക്ക് പറ്റിയാല്‍ മൊയീന്‍ ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സനെ ടീമിലേക്ക് വിളിക്കുമെന്നാണ് പറഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ വിരമിച്ചതോടെ ആന്‍ഡേഴ്‌സിന് ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ സാധിക്കും. അതിനാല്‍ ഹണ്‍ഡ്രഡില്‍ എത്തിയാല്‍ ജിമ്മിക്ക് മിന്നും പെര്‍ഫോമന്‍സ് നടത്താന്‍ സാധിക്കുമെന്നാണ് മൊയീന്‍ പറഞ്ഞത്.
‘കഴിഞ്ഞ വര്‍ഷം വോക്സിയും മറ്റ് ബൗളര്‍മാരും നന്നായി പന്തെറിഞ്ഞു. ശരിയായ ഏരിയയില്‍ പന്തെറിയാന്‍ കഴിയുന്ന ഒരു ടെസ്റ്റ് ബൗളറെയും ഞങ്ങള്‍ക്ക് വേണമായിരുന്നു. ഞങ്ങള്‍ക്ക് ഒരു പരിക്ക് ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ജിമ്മി ആന്‍ഡേഴ്‌സനെ വിളിക്കുമായിരുന്നു, അവന്‍ മികച്ചവനാണ്. ഓരോ കളിയിലും പേസര്‍മാര്‍ പന്ത് നന്നായി സ്വിങ് ചെയ്യിപ്പിക്കുന്നു. പരിക്കിന്റെ പ്രശ്നമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ജിമ്മിയെ വിളിക്കുമായിരുന്നു,’ മൊയിന്‍ അലി പറഞ്ഞു.
‘ആന്‍ഡേഴ്‌സനെ ടീമില്‍ കളിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു. മറ്റ് ടീമുകളും ഇത് തന്നെ ചെയ്യും. ഗെയിമിന്റെ ഈ ഫോര്‍മാറ്റില്‍ അവന്‍ അത്ഭുതപ്പെടുത്തും. പന്ത് സ്വിങ് ചെയ്യാന്‍ തുടങ്ങിയാല്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ മികച്ചു നില്‍ക്കും. ജിമ്മിക്ക് പുറകില്‍ ഞങ്ങള്‍ക്ക് വുഡിയും ഉണ്ടായിരുന്നു (ഹേസല്‍ വുഡ്). വുഡി ഒരു മികച്ച വ്യക്തിയാണ്, പക്ഷേ അവന് ജിമ്മി ആന്‍ഡേഴ്‌സന്റെ അനുഭവത്തെ മറികടക്കാന്‍ കഴിയില്ല,’അദ്ദേഹം കൂട്ടിത്തേര്‍ത്തു.
2024ലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് കളിച്ച ആന്‍ഡേഴ്‌സന്‍ 704 വിക്കറ്റുകളാണ് ഫോര്‍മാറ്റില്‍ നിന്നും നേടിയത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള ഫാസ്റ്റ് ബൗളറാകാനും താരത്തിന് കഴിഞ്ഞിരുന്നു.
Content Highlight: Moeen Ali Said legend James Anderson will be called into the team