ലുഷ്‌കിനി: റഷ്യന്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്. ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ സുപ്രധാനപങ്ക് വഹിച്ച എംബാപ്പെയാണ് മികച്ച യുവതാരം.
മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരമായ ഗോള്‍ഡന്‍ ഗ്ലൗ ബെല്‍ജിയത്തിന്റെ ടിബോ കുര്‍ട്ടോ സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിനാണ്. ഫെയര്‍ പ്ലേ പുരസ്‌കാരം സ്‌പെയിനിനാണ്.
രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാരായത്. ഫ്രാന്‍സിന്റെ രണ്ടാം കിരീടമാണിത്. 1998 ല്‍ ഫ്രാന്‍സ് കിരീടം നേടിയിരുന്നു.
ഫൈനലില്‍ ഗോള്‍ നേടിയതോടെ ബ്രസീല്‍ ഇതിഹാസം പെലെയ്ക്കുശേഷം കലാശപ്പോരില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും എംബാപ്പെയെ തേടിയെത്തി.
ഫ്രാന്‍സിന്റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സും റെക്കോഡിനൊപ്പെമത്തി. കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടുന്ന മൂന്നാമത്തെ താരമാണ് ദെഷാംപ്‌സ്.