| Sunday, 9th December 2018, 4:11 pm

മോഡ്രിച്ചല്ല ബാലന്‍ ഡി ഓറിന് അര്‍ഹന്‍: റിവാള്‍ഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാവോപോളോ: ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യയുടെ റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിന് നല്‍കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ലൂക്കായ്ക്ക് നല്‍കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങള്‍ രംഗത്തെത്തി.

മോഡ്രിച്ചിന് പുരസ്‌കാരം നല്‍കിയതിനെ പ്രതികൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബ്രസീല്‍ ഇതിഹാസം റിവാള്‍ഡോ. മോഡ്രിച്ചിനേക്കാള്‍ പുരസ്‌കാരത്തിനര്‍ഹന്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്നാണ് റിവാള്‍ഡോയുടെ പക്ഷം. അതുപോലെ മെസി ടോപ്പ് ത്രീയിലെത്താത്തും തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് റിവാള്‍ഡോ പറഞ്ഞു.

ALSO READ: വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: മരണ ഗ്രൂപ്പില്‍ ജപ്പാന്‍; അമേരിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും

മെസിക്കും റൊണാള്‍ഡോയ്ക്കും ഈ സീസണും മികച്ചതായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ നേടിയ വണ്ടര്‍ ഗോള്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയ റൊണാള്‍ഡോയാണ് അവാര്‍ഡിന് അര്‍ഹനെന്ന് റിവാള്‍ഡോ വ്യക്തമാക്കി.

ലോക ഫുട്‌ബോളില്‍ ഈ രണ്ട് താരങ്ങളുടേയും മേധാവിത്വം അവസാനിച്ചെന്ന് പറയുന്നത് ശരിയല്ലെന്നും റിവാള്‍ഡോ പറഞ്ഞു. സമാന അഭിപ്രായം ജര്‍മന്‍ ഇതിഹാസം ലോഥര്‍ മതേവുസും കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ചാംപ്യന്‍സ് ലീഗില്‍ റോണോയെക്കാളും ലാലിഗയില്‍ മെസിയെക്കാളും മികച്ച താരമില്ല. അതുകൊണ്ട് തന്നെ പുരസ്‌കാര സമര്‍പ്പണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മതേവുസും വ്യക്തമാക്കിയിരുന്നു.

ലോകകപ്പിലെ പ്രകടനത്തെ അടിസ്ഥാനമാക്കി മാത്രമാണ് മറ്റുതാരങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്നുവെച്ച് ക്രിസ്റ്റി-മെസി യുഗം അവസാനിക്കില്ലെന്നും മതേവുസ് കൂട്ടിച്ചേര്‍ത്തു.

ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മെസിയോട് മത്സരിക്കുന്നത് റയല്‍ പ്രസിഡന്റ് പെരസാണ് റൊണാള്‍ഡോയല്ല- സ്വീഡിഷ് ഇതിഹാസം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് വ്യക്തമാക്കി.

റയല്‍ പ്രസിഡന്റ് പെരസിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാര വിജയികളെ നിശ്ചയിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ലൂക്കായ്ക്ക് ലഭിച്ചതെന്നുമുള്ള സൂചനയാണ് സ്ലാട്ടന്‍ നല്‍കിയതെന്ന് ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more