| Monday, 24th September 2018, 7:49 am

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ മനോഹര്‍ പരീക്കര്‍ ബ്ലാക്‌മെയില്‍ ചെയ്യുമെന്ന ഭയമാണ് മോദിയ്ക്കും അമിത് ഷായ്ക്കും: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോവന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മനോഹര്‍ പരീക്കറെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കഴിയില്ലെന്ന് കോണ്‍ഗ്രസ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പരീക്കറിന് അറിയാമെന്നും അനാരോഗ്യത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പരീക്കറെ മാറ്റിയാല്‍ അദ്ദേഹം ബ്ലാക്ക്‌മെയില്‍ ചെയതേക്കാമെന്ന ഭയം ബി.ജെ.പി നേതൃത്വത്തിന് ഉണ്ടെന്നും ഗോവന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദാന്‍കര്‍ പറഞ്ഞു.

“മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുള്ള രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ അഴിമതിയാണ് റാഫേല്‍ കരാര്‍.”

ALSO READ: ഭീകരാക്രമണത്തിന് പിന്നില്‍ അമേരിക്കയും ഗള്‍ഫ് രാഷ്ട്രങ്ങളുമാണെന്ന് ഇറാന്‍

മുഖ്യമന്ത്രി സ്ഥാനത്ത് പരീക്കര്‍ തന്നെ തുടരുമെന്ന അമിത് ഷായുടെ പ്രഖ്യാപനം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഗുരുതര ആരോപണവുമായി ഗിരീഷ് രംഗത്തെത്തിയത്. പരീക്കര്‍ എത്രയും പെട്ടെന്ന് രോഗമുക്തനാകട്ടെയെന്നാണ് കോണ്‍ഗ്രസ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് മാസമായി മന്ത്രിക്ക് സമയം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ തകര്‍ന്നിരിക്കുകയാണ്.

പരീക്കര്‍ക്ക് പുറമെ മറ്റ് രണ്ട് മന്ത്രിമാര്‍ കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ പ്രവണത തുടര്‍ന്നാല്‍ ഉടന്‍ തന്നെ ഗോവയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പഞ്ച് മോദി ചലഞ്ചിനിടെ ബി.ജെ.പി അതിക്രമം; കോഴിക്കോട് സംഘര്‍ഷം

എട്ട് മാസം മുമ്പ് മനോഹര്‍ പരീക്കര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതുമുതല്‍ മൂന്ന് പേരടങ്ങിയ അഡൈ്വസറി കമ്മിറ്റിയാണ് ഗോവയിലെ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത്. പരീക്കറിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടിരുന്നു. 40 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more