|

തോല്‍വി ഉറപ്പിച്ച മോദി പഴയ അടവുകള്‍ പുറത്തെടുക്കുന്നു; റോബര്‍ട്ട് വദ്രക്ക നേരെ നടക്കുന്നത് പക പോക്കല്‍:രണ്‍ദീപ് സിങ്ങ് സുര്‍ജേവാലാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഉറപ്പിച്ച മോദി പഴയ അടവുകള്‍ പുറത്തെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാലാ. റോബര്‍ട്ട് വദ്രക്ക് നേരെ പകതീര്‍ക്കുന്നതിന്റെ ഭാഗമാണ് റെയ്ഡ്. ഇത് വഴി മാധ്യമ ശ്രദ്ധ തിരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം ഭീരുത്വം നിറഞ്ഞ അടവുകള്‍ കൊണ്ടൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ വീര്യം ചോര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

റോബര്‍ട്ട് വദ്രയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് നടത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് പ്രതികരണം. ദല്‍ഹിയിലും ബെംഗളൂരുമുള്ള വദ്രയുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ദല്‍ഹിയില്‍ നിലവില്‍ മൂന്ന് സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുകയാണ്.

Also Read:  റോബര്‍ട്ട് വദ്രയുടെ ,സ്ഥാപനങ്ങളില്‍ റെയ്ഡ്; മോദി മനപ്പൂര്‍വ്വം വേട്ടയാടുന്നുവെന്ന് വദ്രയുടെ അഭിഭാഷകന്‍

മൂന്ന് കമ്പനികളില്‍ തെരച്ചില്‍ നടത്താനെത്തിയ സംഘം കമ്പനി പൂട്ടി ഇടുകയും ചെയ്തിരിക്കുകയാണ് എന്ന് വദ്രയുടെ അഭിഭാഷകന്‍ പറയുന്നു.സ്വേച്ഛാധിപതിപത്യപരമായ നയമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞങ്ങളുെട സ്‌കൈലൈറ്റ് ആശുപത്രിയിലെ ആളുകളെ അവര്‍ പൂട്ടിയിട്ടിരിക്കുകയാണ്. ആരെയും ഉള്ളിലേക്കൊ പുറത്തേക്കൊ വിടുന്നില്ല. ഇവിടെ നടക്കുന്നത് നാസിസം ആണോ? ഇതെന്താ ജയിലാണോ?

തന്റെ കക്ഷിയെയും അദ്ദേഹവുമായി ബന്ധമുള്ളവരേയും നരേന്ദ്ര മോദി മനപ്പൂര്‍വ്വം വേട്ടയാടുകയാണ്. യാതൊരു തെളിവുമില്ലാതെയാണ് ഇത് ചെയ്യുന്നത്. 4-5 വര്‍ഷമായി ഇത് തുടരുന്നു എന്നിട്ടും അവര്‍ക്ക് തെളിവുകള്‍ കണ്ടെത്താനായില്ല. അത് കൊണ്ട് അവര്‍ തങ്ങളെ പുറത്ത് നിര്‍ത്തി കൃത്രിമ തെളിവുണ്ടാക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട ചെയ്യുന്നു.