| Friday, 15th November 2019, 5:03 pm

'മോഡിനോമിക് വളരെ മോശം'; സര്‍ക്കാര്‍ സ്വന്തം റിപ്പോര്‍ട്ടുകള്‍ മറച്ചുവെക്കണമെന്നും രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രസിസന്ധി അനുദിനം രൂക്ഷമായികൊണ്ടിരിക്കുകയാണ്. വ്യാവസായിക മേഖലയായാലും ഓട്ടോ മൊബൈല്‍ രംഗത്തായാലും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ ഉപഭോക്ത ചെലവ് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ദാന്ധി. മോഡിനോമിക്‌സ് വളരെ മോശമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മോഡിനോമിക്‌സ് വളരെ മോശമാണ്, സര്‍ക്കാര്‍ സ്വന്തം റിപ്പോര്‍ട്ടുകള്‍ മറച്ചുവെക്കണ’ മെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്തെ ഉപഭോക്ത ചെലവ് കഴിഞ്ഞ നാല് പതിറ്റാണ്ടിലെ വെച്ച് നോക്കുമ്പോള്‍ 2017-18 ല്‍ ആദ്യമായി കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇത് പ്രധാനമായും ഗ്രാമീണ മേഖലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം എന്‍.എസ്.ഒ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ 2019 ജൂണ്‍ 19 ന് തന്നെ അനുമതി നല്‍കിയതായും എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സി ഇത് തടഞ്ഞുവെച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more