| Wednesday, 2nd December 2020, 5:12 pm

മോദിയുടെ കയ്യിലിരുപ്പ് വളച്ചൊടിക്കല്‍ മാത്രം; 20 ലക്ഷം കോടി പ്രഖ്യാപിച്ച് രണ്ടര ലക്ഷം കോടിയില്‍ ഒതുക്കും; മോദിക്കെതിരെ തിരിഞ്ഞ് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ട്വിറ്ററിലാണ് മോദിക്കെതിരെയുള്ള ട്വീറ്റുകള്‍ ട്രെന്റിങ് ആകുന്നത്. #ModiHaiToManipulationHai എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിരവധിപേരാണ് മോദിക്കെതിരെ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

ആത്മ നിര്‍ഭര്‍ ഭാരതിന് മോദി 20 ലക്ഷം കോടി പ്രഖ്യാപിച്ച വാര്‍ത്തയും പിന്നീട് 2.5 ലക്ഷം കോടി മാത്രമായിരിക്കും ലഭിക്കുക എന്ന വാര്‍ത്തയും പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ഇരുപത് സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്തയും അതിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഒരാളും കടന്നു കയറിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയും ModiHaiToManipulationHai എന്ന ഹാഷ്ടാഗോടെ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബി.ജെ.പി ഇന്ന് വ്യാജ വാര്‍ത്തകളും മാധ്യമങ്ങളുടെ കൃത്രിമത്വവും അവലംബിക്കുന്നുണ്ടെങ്കിലും അവരുടെ മുഖം തുറന്നുകാട്ടപ്പെടുന്നു എന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ്.

കര്‍ഷക സമരത്തെക്കുറിച്ച് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവിയയുടെ ട്വീറ്റിന് Manipulated Media എന്ന് ട്വിറ്റര്‍ തന്നെ നല്‍കിയ സൂചനയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Social Media Against Modi

We use cookies to give you the best possible experience. Learn more