| Friday, 14th September 2018, 7:23 am

മെസിയ്ക്ക് നേടാനാവാത്ത പുരസ്‌കാരം മോഡ്രിച്ച് നേടും: റാകിടിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

മാഡ്രിഡ്: മെസിയ്ക്ക് ഈ സീസണില്‍ ലഭിക്കാത്ത പല പുരസ്‌കാരങ്ങളും മോഡ്രിച്ച് സ്വന്തമാക്കുമെന്ന് ക്രൊയേഷ്യന്‍ ടീമിലെ സഹതാരം ഇവാന്‍ റാകിടിച്ച്. ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടിയതിന് പിന്നാലെ യുവേഫയുടെ ഈ വര്‍ഷത്തെ താരം, ഫിഫ താരം എന്നീ പുരസ്‌കാരങ്ങളുടെ പട്ടികയിലും താരം ഇടം നേടിയിട്ടുണ്ട്.

നേരത്തെ മെസി മികച്ച താരങ്ങളുടെ അന്തിമപട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ഈ പുരസ്‌കാരം നേടാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഇപ്പോള്‍ മോഡ്രിച്ചാണെന്നാണ് റാകിടിച്ച് പറയുന്നത്.

ALSO READ: കോഹ്‌ലി ഒരുപാട് പഠിക്കാനുണ്ട്; പരിചയക്കുറവു കളിക്കളത്തില്‍ കാണാനുണ്ടെന്നും ഗവാസ്‌ക്കര്‍

” ഏതെങ്കിലും ഒരു വ്യക്തിഗത പുരസ്‌കാരം ഇത്തവണ മെസിക്ക് സാധിക്കുന്നില്ലെങ്കില്‍ ആ പുരസ്‌കാരം മോഡ്രിച്ച് സ്വന്തമാക്കും. അതില്‍ അത്ഭുതപ്പെടാനില്ല. ഈ വര്‍ഷം മോഡ്രിച്ചിന്റേകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മോഡ്രിച്ച് വഹിച്ചിരുന്നത്. റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലും മോഡ്രിച്ചിന്റെ സംഭാവന വലുതായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more