ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മഹാബലിപുരം ഒരുങ്ങി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചെന്നൈയിലെത്തുന്ന ഷി ജിന്‍ പിങ്ങ് വൈകീട്ട്് മഹാബലിപുരത്തേക്ക് തിരിക്കും.
കശ്മീര്‍ വിഷയത്തില്‍ ഇരു നേതാക്കളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനു ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീര്‍ വിഷയത്തില്‍ തുടക്കം മുതലേ ഇന്ത്യയെ വിമര്‍ശിച്ച ചൈനയുടെ നിര്‍ദേശപ്രകാരമായിരുന്നു യു.എന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നത്. എന്നാല്‍ ചൈനയൊഴികെ മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയെ പിന്തുണച്ചു.കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റു രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ട എന്നുമാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.
ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഊര്‍ജിതമാക്കലും, വ്യാപാര ബന്ധം ശക്തിപ്പെടുത്തലും ആണ് കൂടിക്കാഴ്ച ലക്ഷ്യം വെക്കുന്നത്.