ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങളയുരുന്നതിനിടെ പ്രധാനമന്ത്രി ഇന്ന് കൊല്‍ക്കത്തയിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി എത്തുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ മോദിയെ തടയാന്‍ നീക്കമെണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 17 ഇടതു പാര്‍ട്ടികള്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിമാനത്താവള പരിസരത്ത് വെച്ചു തന്നെ പ്രതിഷേധക്കാര്‍ മോദിയുടെ പാത തടയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് വന്‍ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മോദിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠം പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്. വിവിധ ഇടങ്ങളിലായി ഉദ്ഘാടന പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷിക ആഘോഷത്തിലും മോദി പങ്കെടുക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പരിപാടിക്കെത്തും. രാജ്ഭവനില്‍ പ്രധാനമന്ത്രിയുമയി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്‍ക്കത്തയിലെത്തുന്ന മോദിയുമായി മമത ബാനര്‍ജി വേദി പങ്കിടില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അസമിലേക്കുള്ള സന്ദര്‍ശനം മോദി റദ്ദാക്കിയിരുന്നു.