| Tuesday, 9th April 2019, 12:27 pm

നരേന്ദ്ര മോദി അസത്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയുടെ ചെയര്‍മാന്‍; രൂക്ഷ വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി അസത്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയുടെ ചെയര്‍മാനാണെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമിന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

ബി.ജെ.പി ക്ക് തൊഴിലുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. പകരം അവര്‍ നുണ പ്രചരിപ്പിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും അവര്‍ ഇല്ലാതാക്കുമെന്ന് പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം അവര്‍ക്ക് അതിന് കഴിയില്ല.

ജമ്മുകശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം കളവാണെന്നും ഉവൈസി കുറ്റപ്പെടുത്തി.

പശുവിന്റെ പേരില്‍ ആളുകള്‍ കൊലചെയ്യപ്പെട്ടപ്പോഴും ലൗ ജിഹാദിന്റെ പേരില്‍ അക്രമങ്ങള്‍ നടന്നപ്പോഴും പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ മോദി നിര്‍വ്വഹിച്ചില്ലെന്നും ഉവൈസി പറഞ്ഞു.

പാവങ്ങളെയും ദരിദ്രര്‍ക്കും ഒപ്പം നില്‍ക്കുന്ന, തൊഴില്‍ നല്‍കുന്ന, ഇന്ത്യയുടെ അഭിവൃദ്ധിക്ക് വേണ്ടി പവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണ് നമുക്കാവശ്യമെന്നും ഒവൈസി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ആചാരത്തിന്റെ വിഷയമാണെന്ന് പറയുന്ന ബി.ജെ.പി മുത്തലാഖ് വിഷയത്തില്‍ എന്ത് കൊണ്ട് ഈ നിലപാട് സ്വീകരിക്കുന്നില്ലെന്നും ഇത് മതപരമായ വിഷയമല്ലേ എന്നും ഉവൈസി ചോദിച്ചു.
DoolNews Video

We use cookies to give you the best possible experience. Learn more