| Monday, 2nd December 2019, 9:57 pm

ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള മോദിയുടെ ആഗ്രഹം നിരസിക്കുകയായിരുന്നുവെന്ന് ശരദ് പവാര്‍; മോദിയോടുള്ള പവാറിന്റെ മറുപടി ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മറാത്തി ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശരദ് പവാറിന്റെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ മോദി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് വ്യക്തിപരമായി നമ്മള്‍ നല്ല ബന്ധം പുലര്‍ത്തുന്നവരാണ്, അത് തുടരും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് താല്‍പര്യമില്ല’. എന്നതാണെന്നും ശരദ് പവാര്‍ പറഞ്ഞു.

അതേ സമയം തന്നെ ഇന്ത്യന്‍ പ്രസിഡന്റാക്കാമെന്ന് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പവാര്‍ തള്ളി. അതേസമയം മോദി മന്ത്രിസഭയില്‍ സുപ്രിയ സുലേയെ മന്ത്രിയാക്കാനുള്ള വാഗ്ദാനം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ടയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു പവാര്‍ മോദിയുമായി അവസാന കൂടികാഴ്ച്ച നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ ഒന്നും തന്നെ മോദി പവാറിനെ വിമര്‍ശിച്ചിരുന്നില്ല.

കൂടാതെ കഴിഞ്ഞ മാസം രാജ്യസഭാ സെഷനില്‍ സംസാരിക്കുമ്പോഴും മോദി പവറിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് മാനദണ്ഡങ്ങള്‍ എങ്ങനെ പാലിക്കണമെന്ന് ബി.ജെ.പി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ എന്‍.സി.പിയില്‍ നിന്ന് പഠിക്കണമെന്നായിരുന്നു മോദി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more