ദല്‍ഹി ഒരിക്കല്‍ക്കൂടി തൂത്തുവാരുകയാണ് ആംആദ്മി പാര്‍ട്ടി. വോട്ടെണ്ണല്‍ പുരോഗമിക്കവെ 57 സീറ്റുകളില്‍ പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. അതേസമയം അരവിന്ദ് കെജ്‌രിവാള്‍ ദേശീയ നേതാവായി ഉയരുമെന്ന സൂചനകള്‍ക്കൂടി നല്‍കുകയാണ് ദല്‍ഹിയില്‍നിന്നുള്ള ചില കാഴ്ചകള്‍.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുമായി കെ
ജ്‌രിവാള്‍ ഏറ്റുമുട്ടുമെന്നാണ് ദല്‍ഹിയില്‍നിന്നും ഉയരുന്ന അഭ്യൂഹങ്ങള്‍. 2024-ല്‍ കെജ് രിവാളും മോദിയും നേര്‍ക്കുനേര്‍ എന്നെഴുതിയ പോസ്റ്ററുകള്‍ ദല്‍ഹിയില്‍ പലയിടത്തും ഉയര്‍ന്നുകഴിഞ്ഞു. ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിന് പരിസരത്തും ഇത്തരത്തിലുള്ള പോസ്റ്ററുകളുമായി ചിലര്‍ വോട്ടെണ്ണല്‍ നടക്കുന്ന ഇന്ന് രാവിലെ എത്തി.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ക്കെ ഇത് മോദിയും കെജ്‌രിവാളും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന പ്രതീതി നിറഞ്ഞുനിന്നിരുന്നു. ദേശീയ വിഷയങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും ഇരുവരും പ്രചരണായുധങ്ങളാക്കി.
2013-ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അപ്രസക്തമാക്കിക്കൊണ്ട് ആംആദ്മി ഉയര്‍ന്നുവന്നതുമുതല്‍ അരവിന്ദ് കെജ്‌രിവാള്‍ മോദിക്ക് രാഷ്ട്രീയ എതിരാളിയായി രൂപാന്തരപ്പെട്ടിരുന്നു.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ മോദിയുടെ എതിരാളിയായി എത്തുകയും ചെയ്തതോടെ കെജ്‌രിവാളിന്റെ ദേശീയ സ്വഭാവം കൂടുതല്‍ വ്യക്തമാവുകയായിരുന്നു. 2015ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയും കെജ്‌രിവാളും ബി.ജെ.പിക്കും ആംആദ്മിക്കുംവേണ്ടി പരസ്പരം ഏറ്റുമുട്ടി. ആ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും നേടിയായിരുന്നു കെജ് രിവാള്‍ മോദിയോട് മറുപടി പറഞ്ഞത്.
തുടര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതോടെ ദേശീയ കണ്‍വീര്‍ സ്ഥാനത്തുനിന്നും സംസ്ഥാനത്തിന് കൂടുതല്‍ പരിഗണന നല്‍കാനായിരുന്നു കെജ്‌രിവാളിന്റെ തീരുമാനം.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി രണ്ടാമതും കേന്ദ്രത്തിലെത്തി. അതേസമയം ദല്‍ഹിയില്‍ ശക്തി വര്‍ധിപ്പിക്കാനായിരുന്നു കെജ്‌രിവാളിന്റെ നീക്കം. 2020 ലെ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ കെജ്‌രിവാളിന്റെ ശ്രദ്ധ ഇനി ദേശീയ തലത്തിലേക്കാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനുള്ള കളം അദ്ദേഹം ഒരുക്കിയിട്ടിട്ടുമുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ