| Friday, 13th January 2017, 12:27 pm

വൈബ്രന്റ് ഗുജറാത്ത് പദ്ധതിയില്‍ വന്‍ തട്ടിപ്പ്: നിക്ഷേപകരെന്ന വ്യാജേന കൊണ്ടുവന്നത് 450 സ്‌കൂള്‍ അധ്യാപകരെയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്


സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ സി.ഇ.ഒമാരുടെ വേഷം കെട്ടിച്ച് പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്നാണ് പത്രം പറയുന്നത്.


ഗാന്ധിനഗര്‍: ബി.ജെ.പി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കുന്ന വൈബ്രന്റ് ഗുജറാത്ത് പദ്ധതിയില്‍ വന്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടകനായ പരിപാടിയില്‍ പങ്കെടുത്ത 450 സി.ഇ.ഒമാര്‍ വ്യാജന്മാരാണെന്ന് ഗുജറാത്തി പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ സി.ഇ.ഒമാരുടെ വേഷം കെട്ടിച്ച് പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്നാണ് പത്രം പറയുന്നത്. കലക്ടറുടെ നിര്‍ദേശം അനുസരിച്ച് രണ്ടു ദിവസത്തെ അഭിനയത്തിനായാണ് ഇവരെ കൊണ്ടുവന്നത്. നിക്ഷേപസംഗമത്തിന് മുന്നോടിയായി ഇവര്‍ക്ക് സി.ഇ.ഒമാരുടെ വേഷത്തില്‍ റിഹേഴ്‌സലും നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Also read ബി.ജെ.പി സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു ഹരിയാനയിലെ കര്‍ഷകര്‍ സഹായമഭ്യര്‍ത്ഥിച്ച് ചൈനീസ് പ്രധാന മന്ത്രിയ്ക്ക് കത്തയച്ചു


വേദിയുടെ മധ്യഭാഗത്താണ് ഈ വ്യാജന്മാര്‍ക്ക് ഇരിക്കാന്‍ സ്ഥലം നല്‍കിയത്. ധരിക്കാനുള്ള കോട്ടും സ്യൂട്ടുമൊക്കെ ഇവര്‍ക്ക് ഏര്‍പ്പാടാക്കി നല്‍കുകയും ചെയ്തിരുന്നെന്ന് പത്രം പറയുന്നു.

പ്രൈമറി, മിഡില്‍ സ്‌കൂള്‍ അധ്യാപകരെയാണ് ഇത്തരത്തില്‍ വേഷം കെട്ടിച്ച് കൊണ്ടുവന്നത്. ഇവര്‍ക്ക് ഐഡികാര്‍ഡും ഏര്‍പ്പാടാക്കി നല്‍കിയിരുന്നു.

വൈബ്രന്റ് ഗുജറാത്ത് പദ്ധതി പ്രധാനമന്ത്രിയുടെ സ്വയം പുകഴ്ത്തലും, സി.ഇ.ഒ മാരുടെ പുകഴ്ത്തലും മാത്രമായി ചുരുങ്ങിയെന്ന ആക്ഷേപം നിലവിലുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ മോദിയുടെ രണ്ടുവര്‍ഷത്തെ ഭരണത്തെ വാനോളം പുകഴ്ത്തുകയാണ് ചെയ്തത്.

മോദിയുടെ ഉദ്ഘാടന പ്രസംഗവും സ്വയം പുകഴ്ത്തല്‍ മാത്രമായി ചുരുങ്ങി. ഒരു മണിക്കൂറോളം നീണ്ട പ്രസംഗം ഇന്ത്യ വന്‍ വളര്‍ച്ച നേടി, വലിയ സാമ്പത്തിക ശക്തമായി മാറി തുടങ്ങിയ പ്രശംസാ വചനകള്‍ മാത്രമായി ചുരുങ്ങിയിരുന്നു.


Must Read:ആദ്യം നടത്തം, പിന്നെ ഓട്ടം, ഒടുക്കം കാറിനടുത്തേക്കൊരു ചാട്ടം: മാധ്യമപ്രവര്‍ത്തകരെ വെട്ടിച്ച് ഊര്‍ജിത് പട്ടേലിന്റെ ഒളിച്ചോട്ടം


വാഗ്ദാനം ചെയ്ത പ്രകാരമുള്ള നിക്ഷേപങ്ങളുടെ കുതിച്ചുചാട്ടമൊന്നുമുണ്ടായില്ല എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മോദിയുമായി എറെ അടുപ്പമുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും, ലുലു ഗ്രൂപ്പും മാത്രമാണ് നിക്ഷേപ വാഗ്ദാനങ്ങള്‍ നല്‍കിയത്.

We use cookies to give you the best possible experience. Learn more