| Friday, 12th April 2019, 8:58 am

'ദ മോദി സുനാമി' എന്ന പേരില്‍ പ്രചരിച്ചത് യഥാര്‍ത്ഥ ചിത്രമോ? ;തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുന്ന ചില വ്യാജ ചിത്രങ്ങളെ പരിശോധിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില തെറ്റായ വിവരങ്ങളുടേയും വ്യാജ വാര്‍ത്തകളുടേയും അടിസ്ഥാനം എന്താണെന്ന് പരിശോധിക്കാം. പല വീഡിയോകളും ചിത്രങ്ങളും നിരവധി തവണ കാണികയും ഷെയര്‍ ചെയ്യപ്പെുകയു ചെയ്തതാണെന്ന് ന്യൂസ് എയിറ്റീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ മോദി ‘സുനാമി’

പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിക്കുന്ന വേദിക്കു മുന്നില്‍ ഒരു വലിയ ആള്‍ക്കൂട്ടം തിങ്ങി നില്‍ക്കുന്ന ചിത്രം ‘സുനാമി’ എന്ന തലക്കെട്ടോടു കൂടി പ്രചരിച്ചിരുന്നു. മോദിയെ സപ്പോര്‍ട്ട് ചെയ്യുന്ന ജനങ്ങള്‍ എന്ന രീതിയിലാണ് ഈ ദിവസങ്ങളില്‍ ചിത്രം പ്രചരിക്കപ്പെട്ടത്.

2017 ല്‍ ഹിമാചല്‍ പ്രദേശില്‍ വച്ച് നടന്ന ഒരു ബി.ജെ.പി നേതാവിന്റെ സത്യ പ്രതിജ്ഞ ചടങ്ങിന്റെ ചിത്രമായിരുന്നു അത്. അതില്‍ മോദി പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്രയും ആളുകള്‍ പരിപാടിക്ക് സദസില്‍ ഉണ്ടായിരുന്നില്ല. കൂടുതല്‍ ജനസാനിധ്യം കാണിക്കാന്‍ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാറ്റം വരുത്തുകയായിരുന്നു.

മുന്‍പ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ച മറ്റൊരു ചിത്രമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുടെ പാദത്തില്‍ തൊടുന്ന ചിത്രം. എന്നാല്‍ അതും എഡിറ്റ് ചെയ്യുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അത് മോദി മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ പാദത്തില്‍ തൊടുന്ന ചിത്രമായിരുന്നു. എന്നാല്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ പ്രചരിക്കപ്പെട്ടിരുന്നു.

Screenshot of the misleading Facebook post

പാക്കിസ്ഥാന്‍ പതാക; കെട്ടുകഥ

കോണ്‍ഗ്രസ് ഫേസ്ബുക്കിലും യൂട്യൂബിലും വീഡിയോ ഷെയര്‍ ചെയത ഒരു വീഡിയോയില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പതാക വീശുന്നുണ്ടെന്ന തരത്തില്‍ പ്രചരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ പതാക ഇന്ത്യന്‍ യൂണിയല്‍ മുസ്ലീം ലീഗിന്റെ ആയിരുന്നെന്നും അതില്‍ പാക്കിസ്ഥാനിലേതിന് സമാനമായി പച്ചയും വെള്ളയുമാണ് നിറവുമാണെന്നാണ് യാഥാര്‍ത്ഥ്യം.

cong-green-flag

സമാനമായി പ്രചരിക്കപ്പെട്ട മറ്റൊരു ചിത്രം പച്ചനിറത്തില്‍ പെയിന്റ് ചെയ്ത് വെള്ള നിറത്തിലുള്ള സ്റ്റാറുകള്‍ വരച്ച കെട്ടിടം കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസാണെന്ന് തരത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് ഇന്ത്യന്‍ ഇന്ത്യന്‍ യൂണിയല്‍ മുസ്ലീം ലീഗിന്റെ ഓഫീസായിരുന്നു.

cong-green-buildng

We use cookies to give you the best possible experience. Learn more