national news
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിടുമ്പോള്‍ മാധ്യമങ്ങളെ കണ്ട് മോദി; തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തിനു മുമ്പില്‍ തിരിഞ്ഞുനടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 11, 05:17 am
Tuesday, 11th December 2018, 10:47 am

 

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.

പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം തുടങ്ങുകയാണെന്നും പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് ഏതു ചര്‍ച്ചയ്ക്കും തയ്യാറാണെന്നുമാണ് മോദി മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഒഴിഞ്ഞുമാറുകയും ചെയ്തു.

Also Read:വിജയമുറപ്പിച്ച് കോണ്‍ഗ്രസ്; രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വസതിക്ക് മുന്‍പില്‍ പടക്കം പൊട്ടിച്ച് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം

“ഈ സെഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. പൊതുജനങ്ങളെ സംബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും ഈ വികാരം മാനിച്ചുകൊണ്ട് മുമ്പോട്ടുപോകുമെന്ന വിശ്വാസം എനിക്കുണ്ട്. എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്താനാണ് ഞങ്ങളുടെ ശ്രമം.” എന്നു പറഞ്ഞുകൊണ്ട് നന്ദിയറിയിച്ചശേഷം തിരിഞ്ഞു നടക്കുകയാണ് മോദി ചെയ്തത്.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ചില ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം അതൊന്നും മാനിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു.