ന്യൂദല്‍ഹി: കനത്ത് കാലവര്‍ഷം മൂലമുണ്ടായ പ്രളയക്കെടുതിയില്‍ കേരളത്തിന് 500 കോടി മാത്രം അനുവദിച്ച നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത്തരം ഒരു ദുരന്തം സംഭവിച്ചിട്ടും, ആളുകള്‍ മരിച്ചിട്ടും വളരെ ചെറിയ തുക മാത്രമാണ് കേരളത്തിന് അനുവദിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.
ALSO READ: മുഴുവന്‍ എം.പിമാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം; ഉപരാഷ്ട്രപതി
5000 കോടി രൂപയാണ് മോദി ഇതുവരെ പരസ്യങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചത്, കേരളത്തിനായുള്ള അടിയന്തര സഹായം എന്തുകൊണ്ട് 500 കോടി മാത്രമായി ഒതുക്കിയെന്ന് മോദി വ്യക്തമാക്കണമെന്നും ഷെര്‍ഗില്‍ ആവശ്യപ്പെട്ടു.
19000 കോടി രൂപയുടെ നഷ്ടം കേരളത്തിന് ഉണ്ടായതായാണ് പ്രാരംഭ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രി 500 കോടിയുടെ അടിയന്തര സഹായമാണ് അനുവദിച്ചത്. 2000 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്.
ഫിറ്റ്‌നസ് വീഡിയോക്ക് 35 കോടി ചിലവഴിച്ച മോദി, ഫണ്ടുകള്‍ സ്വന്തം താല്പര്യത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ഷെര്‍ഗില്‍ കുറ്റപ്പെടുത്തി.