| Friday, 3rd February 2017, 5:03 pm

മോദി നാണംകെട്ട ഏകാധിപതി: കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

27 കോടിയോളം രൂപ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ച് ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച കണക്കുകള്‍ തെറ്റാണെന്നും അതിനാല്‍ പാര്‍ട്ടിയെ നിരോധിക്കാന്‍ ആദായനികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ന്യൂദല്‍ഹി:  ആംആദ്മി പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ആദായനികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത് സംബന്ധിച്ചാണ് കെജ്‌രിവാളിന്റെ വിമര്‍ശനം.

പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി കളിക്കുന്നത് വൃത്തികെട്ട കളിയാണ്. തെരഞ്ഞെടുപ്പിന് 24 മണിക്കൂര്‍ മുമ്പെ ജയസാധ്യതയുള്ള പാര്‍ട്ടിയുടെ അംഗീകാരം നഷ്ടപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും നാണംകെട്ട ഏകാധിപതിയാണ് മോദിയെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

27 കോടിയോളം രൂപ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ച് ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച കണക്കുകള്‍ തെറ്റാണെന്നും അതിനാല്‍ പാര്‍ട്ടിയെ നിരോധിക്കാന്‍ ആദായനികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പഞ്ചാബിലും ഗോവയിലും നാളെയാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ 117ഉം ഗോവയില്‍ 40 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക. ഇരു സംസ്ഥാനങ്ങളിലും മികച്ച വിജയപ്രതീക്ഷയാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്.

Read more:‘കന്യാ മറിയം കന്യകയല്ല; സെക്‌സ് പാപവുമല്ല’: അഭിപ്രായം പറഞ്ഞ കന്യാസ്ത്രീയ്ക്ക് വധഭീഷണി

We use cookies to give you the best possible experience. Learn more