ന്യൂദല്‍ഹി: ഇന്ത്യയില്‍ ഒരു കരുതല്‍ തടവറപോലും ഇല്ലെന്നും ഒരു മുസ്‌ലീം പോലും തടവിലാക്കപ്പെട്ടില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളും ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.
‘കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ചില അര്‍ബന്‍ നക്‌സലുകളും മുസ്‌ലീങ്ങളെ തടവറകളിലാക്കുന്നു എന്ന തരത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണ്’- മോദി പറഞ്ഞു.
ഈ രാജ്യത്തിന്റെ മണ്ണില്‍ ജനിച്ച മുസ്‌ലീങ്ങള്‍ക്ക് എന്‍.ആര്‍.സിയുമായി ഒരു ബന്ധവുമില്ല. ഇന്ത്യയില്‍ ഒരു കരുതല്‍ തടവറകളും ഇല്ലതാനും,ഒരു മുസ്‌ലീമിനെയും തടവറകളിലാക്കാന്‍ പോവുന്നുമില്ലെന്നും മോദി പറഞ്ഞു.
അനാവശ്യമായ കിംവദന്തികളില്‍ വീണുപോവാതിരിക്കാന്‍ രാജ്യത്തെ മുഴുവന്‍ യുവാക്കളോടും പൗരത്വ നിയമം വിശദമായി വായിക്കാന്‍ ആവശ്യപ്പെടുകയാണ്. ഇത്തരം കള്ളത്തരങ്ങള്‍ പ്രചരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രാജ്യത്ത് തടവറകള്‍ നിര്‍മിക്കുന്നുവെന്ന വാര്‍ത്ത ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ നടപ്പാക്കുന്നതു മുതല്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അസമിലെ തടവറളില്‍ 28ഓളം പേര്‍ മരിച്ചതായി നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. അസമിലെ ആറു തടവറകളിലായി 988 ‘വിദേശികള്‍’ പാര്‍ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍
കിയ കണക്കില്‍ വ്യക്തമാക്കുന്നതെന്ന് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അസമിലെ ഗോപാല്‍ പരയില്‍ 46 കോടി ചെലവാക്കിയാണ് 300 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ജയിലറകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. അസമില്‍ മാത്രം ഇനിയും ഇനിയും പത്ത് തടവറകള്‍ നിര്‍മിക്കാനൊരുങ്ങുന്നുണ്ട്.
കര്‍ണാടകയിലടക്കം കരുതല്‍ തടവറകള്‍ നിര്‍മിക്കുന്നുവെന്ന വാര്‍ത്തകളും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ വസ്തുതകള്‍ പരിഗണിക്കാതെയാണ് രാജ്യത്ത് തടവറകള്‍ ഇല്ലെന്ന് പ്രധാനമന്ത്രി ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാംലീല മൈതാനത്ത് ഇന്ന നടന്ന മഹാ റാലിയില്‍ അഭിസംബോധന ചെയ്ത് പറഞ്ഞത്.
മോദി തടവറകളില്ലെന്ന് പറഞ്ഞത് കള്ളമാണെന്നും അതിന് തെളിവുകളുണ്ടെന്നും കാണിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തിരുന്നു.