| Wednesday, 1st June 2022, 10:33 pm

ഇന്ത്യയില്‍ ദാരിദ്ര്യം കുറവെന്ന് ലോകം സമ്മതിക്കുന്നു: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് പട്ടിണി കുറവായെന്ന് ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയും സമഗ്രതയും തന്റെ സര്‍ക്കാരിനെ മുന്‍ ഭരണങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതായും മോദി അവകാശപ്പെട്ടു. മുന്‍ സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചിരുന്ന കാലത്തേക്കാള്‍ നിലവില്‍ രാജ്യ അതിര്‍ത്തികള്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഷിംലയില്‍ നടന്ന ‘ഗരീബ് കല്യാണ്‍ സമ്മേളന’ത്തിലാണ് മോദിയുടെ പരാമര്‍ശം.

2021ല്‍ ആഗോള വിശപ്പ് സൂചിക പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 116 രാജ്യങ്ങളില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. 2020ല്‍ പുറത്തുവിട്ട കണക്കില്‍ ഇത് 94 ആയിരുന്നു. ജനാധിപത്യ സൂചികയിലും ഇന്ത്യയുടെ റാങ്ക് താഴേക്കല്ലാതെ വളര്‍ന്നതായി റിപ്പോര്‍ട്ടുകളില്ല.

2020ല്‍ പുറത്തുവിട്ട മനുഷ്യ സ്വാതന്ത്ര്യ സൂചികയിലും രാജ്യത്തിന്റെ സ്ഥാനം താഴെയാണ്. 167 രാജ്യങ്ങളില്‍ 111-ാം സ്താനത്താണ് ഇന്ത്യ.

ഇത്തരം വസ്തുതകള്‍ നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ മോദി ഭരണത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ എണ്ണിപ്പറഞ്ഞ് ബി.ജെ.പി അധികാരികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എട്ട് വര്‍ഷം നീണ്ട ഭരണകാലം രാജ്യത്തിന് പ്രതിസന്ധികള്‍ നിറഞ്ഞതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ച്ചയായി മോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയതോടെ രാജ്യത്ത് വര്‍ഗീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതായി വിവധ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ നടന്ന കലാപങ്ങളില്‍ നേരിയ കുറവ് ചില വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയെങ്കിലും വര്‍ഗീയ കലാപങ്ങളുടെ കണക്കില്‍ വര്‍ധനവ് തന്നെയാണ് നിലനില്‍ക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ചൈനയുടെ കൈയ്യേറ്റം രൂക്ഷമായതും.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ചൈനയുടെ കൈയ്യേറ്റം രൂക്ഷമായതും.

Content Highlight: Modi says the world admits that hunger rate in india is less, statistics cays it is not

We use cookies to give you the best possible experience. Learn more