ഞങ്ങളുടെ വളര്‍ച്ച കണ്ടുള്ള പേടി കാരണമാണ് പ്രതിപക്ഷം അക്രമാസക്തരാകുന്നത്; അമിത് ഷായ്ക്ക് പിന്നാലെ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മോദി
National
ഞങ്ങളുടെ വളര്‍ച്ച കണ്ടുള്ള പേടി കാരണമാണ് പ്രതിപക്ഷം അക്രമാസക്തരാകുന്നത്; അമിത് ഷായ്ക്ക് പിന്നാലെ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th April 2018, 10:52 pm

ന്യൂദല്‍ഹി: പ്രതിപക്ഷ നടപടികള്‍ അസഹനീയമാണെന്നും വിമര്‍ശനങ്ങള്‍ അതിരുവിടുകയാണെന്നും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ അക്രമാസക്തമാകുകയാണന്നാണ് മോദി പറഞ്ഞത്.

“ഞങ്ങളുടെ വളര്‍ച്ചയെ ഭയക്കുന്നതുകൊണ്ടാണ് എതിരാളികള്‍ കൂടുതല്‍ അക്രമാസക്തരാകുന്നത്. അതു കൊണ്ടുതന്നെയാണ് ബിജെപിക്കെതിരെ ആക്രമങ്ങള്‍ അവര്‍ അഴിച്ചുവിടുന്നതെന്ന്” മോദി ചൂണ്ടിക്കാട്ടി. ബി.ജെ.പി സ്ഥാപക റാലി ഉദ്ഘാടനവേളയിലാണ് മോദി പ്രതിപക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.


ALSO READ: മോദിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും വരെ ഒന്നിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ


നേരത്തേ പ്രതിപക്ഷ കക്ഷികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയിരുന്നു. മോദിയെ പേടിച്ച് നായയും പൂച്ചയും കീരിയും വരെ ഒന്നിച്ചുവെന്ന് അമിത് ഷാ മുംബൈയില്‍ ബി.ജെ.പിയുടെ സ്ഥാപക ദിനാഘോഷ ചടങ്ങില്‍ പറഞ്ഞത്. ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ്സും മറ്റ് പാര്‍ട്ടികളുമെല്ലാം ഒന്നിക്കുന്നതിനെതിരെയായിരുന്നു അമിത്ഷായുടെ പരാമര്‍ശം.


“എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് വന്നിരിക്കുകയാണ്. വലിയൊരു വെള്ളപ്പൊക്കം വന്നപ്പോള്‍ പാമ്പും കീരിയും പൂച്ചയും പട്ടിയും ചീറ്റപ്പുലിയും സിംഹവും ഒക്കെ ഒരു വലിയ മരത്തില്‍ കയറി. പക്ഷേ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

“ബി.ജെ.പിയുടെ സുവര്‍ണ്ണയുഗം ഇതല്ല. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകൃതമായാല്‍ മാത്രമേ ബി.ജെ.പിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കുകയുള്ളൂ. രാഹുലും പവാറും ഇത് കേള്‍ക്കണം. ഞങ്ങള്‍ ഒരിക്കലും സംവരണ നയം അവസാനിപ്പിക്കില്ല. ഇനി നിങ്ങള്‍ അങ്ങനെ ആഗ്രഹിച്ചാല്‍ പോലും ബി.ജെ.പി അത് അനുവദിക്കില്ല”, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.


MUST READ:

മോദി ഒരു ദുരന്തമാണെന്ന് ഇപ്പോഴെങ്കിലും താങ്കള്‍ക്ക് മനസ്സിലായല്ലോ’; അമിത് ഷായുടെ പ്രസംഗത്തെ പരിഹസിച്ച് കനയ്യകുമാര്‍


യു.പിയില്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു. എന്‍.ഡി.എ വിട്ടുവന്ന ടി.ഡി.പിയും ബി.ജെ.പി വിരുദ്ധ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും കോണ്‍ഗ്രസും സഖ്യനീക്കങ്ങള്‍ സജീവമാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളെ പട്ടിയോടും പൂച്ചയോടും ബി.ജെ.പി അധ്യക്ഷന്‍ അപമാനിച്ചിരിക്കുന്നത്.