ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും പേരില്‍ എന്നെ പഴിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സീ ന്യൂസ് ചാനലിന് പ്രധാനമന്ത്രി നല്‍കിയ അഭിമുഖത്തിലാണ് മോദി ഈ അഭിപ്രായം അറിയിച്ചത്.
തന്റെ സര്‍ക്കാര്‍ രാജ്യത്തിന് ശൗചാലയം നിര്‍മ്മിച്ച് നല്‍കി, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടത്തിയെന്നും മോദി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
അതുകൊണ്ട് തന്നെ ജി.എസ്.ടി ഉള്‍പ്പടെയുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തന്നെ മാത്രം കുറ്റപ്പെടുത്തരുതെന്നും മോദി പറഞ്ഞു. ശൗചാലയങ്ങള്‍ 18000 ഗ്രാമങ്ങളില്‍ വൈദ്യുതി എന്നിവ എത്തിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്നും മോദി പറയുന്നു.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റിയും മോദി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. ഞാന്‍ ലോകത്താകമാനം സുഹൃത്തുകളെ സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോദി മാധ്യമങ്ങളെ അറിയിച്ചു.