ജാര്‍ഖണ്ഡ്: ഇന്ത്യയ്ക്ക് മുമ്പു ചിന്തിക്കാന്‍ പോലും പറ്റാതിരുന്ന ഉത്തമമായ ‘തീരുമാനങ്ങളാണ്’ ഇപ്പോള്‍ എടുക്കുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. ഹരിയാനയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ പ്രസ്താവന. ജമ്മു കാശ്മീരിന് നല്‍കിവന്നിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ സംഭവം ഒന്നു കൂടി എടുത്തു പറഞ്ഞായിരുന്നു മോദിയുടെ പ്രചാരണം.
രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അദ്ദേഹം അഞ്ചു മാസം പോലും ഓഫീസില്‍ ഇരുന്നുട്ടില്ല. ഒന്നു കഴിയുമ്പോള്‍ ഒന്നെന്ന മട്ടില്‍ ‘തീരുമാനങ്ങള്‍’ എടുത്തു കൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതില്‍ സഹായിച്ച ജനങ്ങളോട് അദ്ദേഹം നന്ദിയും പ്രകടിപ്പിച്ചു.
ജമ്മുകശ്മീരും ലഡാക്കും വിശ്വാസത്തിന്റെയും വികാസത്തിന്റെയും ”പുതിയ പാതയിലാണെന്നും മോദി പറഞ്ഞു.
ജനങ്ങള്‍ എല്ലാവരും ‘താമര ചിഹ്നം’ തെരഞ്ഞെടുത്തെന്നും അത് മോദിയെ ‘തീരുമാനങ്ങള്‍’ എടുക്കുന്നതില്‍ ഒരുപാട് സഹായിച്ചെന്നും അദ്ദേഹത്തിന്റെ ‘അഭിലാഷങ്ങള്‍’ പൂര്‍ത്തീകരിക്കുന്നതിന് സഹായിച്ചെന്നും മോദി പറഞ്ഞു.
പ്രതിപക്ഷം വലിയ ആഘാതത്തിലാണെന്നും അവരിപ്പോള്‍ പുറത്തുനിന്നുള്ള സഹായങ്ങള്‍ തേടുകയാണെന്നും മോദി ആരോപിച്ചു.
‘നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആര്‍ട്ടിക്കിള്‍ 370 തിരിച്ചു കൊണ്ടു വരാന്‍ പറ്റുമെന്ന് ജനങ്ങളോടു ഉറപ്പു പറയാന്‍ പറ്റുമോ?’ മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മോദി ഇതേ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജമ്മുകശ്മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി കൊണ്ടുള്ള പ്രകടന പത്രിക പുറത്തിറക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്നായിരുന്നു മോദിയുടെ വെല്ലുവിളി. അവര്‍ക്ക് അതിന് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.