ഞായറാഴ്ച ജനത കര്‍ഫ്യു: ലോകമഹായുദ്ധ കാലത്തു പോലും ബാധിക്കാത്ത പ്രതിസന്ധിയാണ് കൊവിഡ് മൂലമെന്ന് പ്രധാനമന്ത്രി
national news
ഞായറാഴ്ച ജനത കര്‍ഫ്യു: ലോകമഹായുദ്ധ കാലത്തു പോലും ബാധിക്കാത്ത പ്രതിസന്ധിയാണ് കൊവിഡ് മൂലമെന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th March 2020, 8:42 pm

ന്യൂദല്‍ഹി: കൊവിഡ് 19 പടരുന്നത് മൂലം സംഭവിക്കുന്നത് ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത തരം പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

മാര്‍ച്ച് 22 ന് ജനത കര്‍ഫ്യുപ്രഖ്യാപിക്കുന്നുവെന്നും അന്നേദിവസം ആരും തന്നെ പുറത്തിറങ്ങരുതെന്നും മോദി പറഞ്ഞു.

‘ഞായറാഴ്ച രാവിലെ ഏഴുമണിമുതല്‍ രാത്രി 9 മണിവരെ ആരും പുറത്തിറങ്ങരുത്. ജനങ്ങള്‍ സ്വയം നിരോധനം പ്രഖ്യാപിക്കണം,’ മോദി പറഞ്ഞു.

കുറച്ചു ദിവസത്തേക്ക് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മോദി പറഞ്ഞു.

130 കോടി ജനങ്ങളില്‍ നിന്ന് കുറച്ചു ആഴ്ചകള്‍ തനിക്ക് നല്‍കണമെന്നും കുറച്ചു ദിവസത്തേക്ക് നിങ്ങളുടെ സഹകരണം ആവശ്യമാണെന്നും മോദി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡില്‍ നിന്നും രക്ഷ നേടാന്‍ ഇതുവരെ മരുന്നു കണ്ടു പിടിച്ചിട്ടില്ല. ലോകം കടുത്ത പ്രതിസന്ധിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരാളു പോലും ലാഘവത്തോടെ കൊവിഡിനെ കാണരുത്. ഈ ഘട്ടത്തില്‍ അലസത പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കേണ്ടത് അനിവാര്യമാണ്. കൊവിഡ് ബാധിതനല്ലെന്ന് സ്വയം ഉറപ്പുവരുത്തണം. അതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യവും ഉറപ്പുവരുത്തണം.

ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും 65 വയസ്സുകഴിഞ്ഞവര്‍ വീടുകളില്‍ തന്നെ ഇരിക്കണമെന്നും മോദി പറഞ്ഞു.

വൈകീട്ട് അഞ്ചു മണിക്ക് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും മോദി. അഞ്ചു മിനിട്ട് പ്ലേറ്റ് കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനം അറിയിക്കണമെന്നും മോദി പറഞ്ഞു.

ഒരുമാസം ആശുപത്രികളിലെ തിരക്കൊഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകല്‍ മാറ്റിവെക്കണമെന്നും മോദി പരഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ