ഭോപ്പാല്‍: കര്‍ണാടകയുടെ വികസനം സ്തംഭിപ്പിച്ചതും തകര്‍ത്തതും കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക മുഖ്യമന്ത്രി എത്ര കാലം അധികാരത്തില്‍ തുടരുമെന്നതും സംശയത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങുകയും സര്‍ക്കാര്‍ രൂപീകരിക്കുന്ന സംസ്ഥാനങ്ങളില്‍ നശിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ആഭ്യന്തര കലഹങ്ങളില്‍ മുഴുകുന്നു. ജനങ്ങള്‍ക്ക് വേണ്ടി സമയമില്ല,’ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ഖാണ്ഡവയില്‍ പൊതുറാലിയില്‍ മോദി പറഞ്ഞു.
‘കര്‍ണാടകയില്‍ ആറുമാസം മുമ്പ് രൂപീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ നോക്കൂ. താന്‍ എത്രനാള്‍ സംസ്ഥാനത്തിന്റെ തലവാനായിരക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച് കര്‍ണാടകയെ അവര്‍ നശിപ്പിച്ചു.ചേരിപ്പോര് തുടരുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ്. അവരുടെ ദല്‍ഹിയില്‍ ഇരിക്കുന്ന ജഡ്ജി വിധി പറയുകയും കട നടത്തുകയും ചെയ്യുന്നു,’ മോദി കൂട്ടിച്ചേര്‍ത്തു.
എല്ലാം കോണ്‍ഗ്രസ് അബദ്ധത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും അവിടെയെല്ലാം കൊള്ള നടത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിമാരും അവരുടെ ആളുകളും ചെയ്യുന്നതെന്ന് മോദി പറഞ്ഞു.
കര്‍ണാടകയിലെ മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് ബി.ജെ.പി ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മെയ് മാസത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തങ്ങളുടെ ശ്രമം പരാജയപ്പെട്ടതിനാല്‍ ബി.ജെ.പിയും ജെ.ഡി.എസും നിരാശയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
conteny highlight :Modi said It is doubtful how long the Chief Minister of Karnataka will remain in power