| Sunday, 6th March 2022, 6:37 pm

ഞായറാഴ്ചകളിലും നമ്മള്‍ സ്‌കൂളില്‍ പോവുമോ! മോദിയുടെ മെട്രോ യാത്രയെ ട്രോളി ബി.വി. ശ്രീനിവാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞായറാഴ്ചകളിലും നമ്മള്‍ സ്‌കൂളില്‍ പോവുമോ! മോദിയുടെ മെട്രോ യാത്രയെ ട്രോളി
ബി.വി.ശ്രീനിവാസ്

മുംബൈ: സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം പൂണെ മെട്രോയില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തെ ട്രോളി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസ്.

പൂണെ മെട്രോ റെയില്‍ പദ്ധതി ഉദ്ഘാടനത്തിനു ശേഷമായിരുന്നു വിദ്യാര്‍ഥികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ചിത്രം നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെച്ചത്. എന്റെ യുവ സുഹത്തുക്കള്‍ക്കൊപ്പം പൂണെ മെട്രോയില്‍ എന്ന കുറിപ്പോടെയായിരുന്നു ചിത്രം.

ഈ ചിത്രത്തെ പരിഹസിച്ചാണ് ശ്രീനിവാസ് രംഗത്തെത്തിയത്. ഞായറാഴ്ചകളിലും
സ്‌കൂളില്‍ പോവുമോ നമ്മള്‍, അതിശയമായിരിക്കുന്നു, എന്നായിരുന്നു ശ്രീനിവാസിന്റെ ട്വീറ്റ്. നിരവധിപേരാണ് മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്.

കുട്ടികളോട് സംവദിക്കുമ്പോള്‍ മോദി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെയും നിരവധിപേര്‍ വിമര്‍ശിക്കുന്നുണ്ട്. മെട്രോയില്‍ വിദ്യാര്‍ഥിത്ഥികള്‍ മാസ്‌ക് ധരിക്കുകയും മോദി മാസ്‌ക് ഇല്ലാതെയുമാണ് ഇരിക്കുന്നത്.

32.2 കിലോമീറ്റര്‍ നീളമുള്ള പൂണെ മെട്രോ റെയില്‍ പദ്ധതിയുടെ 12 കിലോമീറ്ററാ
ണ് മോദി ഉദ്ഘാടനം ചെയ്തത്.

2016 ഡിസംബര്‍ 24 നായിരുന്നു പ്രധാനമന്ത്രി പൂണെ മെട്രോ പദ്ധതിക്ക് തറക്കല്ലിട്ടത്. 11,400 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗാര്‍വെയര്‍ മെട്രോ സ്റ്റേഷനില്‍നിന്ന് ആനന്ദനഗര്‍ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്.

Content Highlights:  Modi’s Metro journey trolled by Trolley BV. Srinivas

We use cookies to give you the best possible experience. Learn more