'ധര്‍മ്മോപദേശംകൊണ്ടൊന്നും അവര്‍ പിന്മാറില്ല'; ചൈന ആധുനിക പിശാചെന്ന് അധിര്‍ രഞ്ജന്‍ ചൗധരി; കേന്ദ്രത്തിനും വിമര്‍ശനം
national news
'ധര്‍മ്മോപദേശംകൊണ്ടൊന്നും അവര്‍ പിന്മാറില്ല'; ചൈന ആധുനിക പിശാചെന്ന് അധിര്‍ രഞ്ജന്‍ ചൗധരി; കേന്ദ്രത്തിനും വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th July 2020, 11:23 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സൈനികര്‍ക്ക് ഊര്‍ജ്ജം നല്‍കിയേക്കാം, എന്നാല്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയെ പുറത്താക്കുന്നതുവരെ ഇന്ത്യക്ക് വിശ്രമിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ചൗധരി ചൈനയെ ആധുനിക പിശാചെന്നും വിളിച്ചു.

ധര്‍മ്മോപദേശം കൊണ്ട് ചൈന പിന്മാറാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രദേശത്തേക്ക് വലിയതോതില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയുണ്ടെന്ന വസ്തുത പ്രധാനമന്ത്രി അംഗീകരിക്കണമെന്നും ചൗധരി പറഞ്ഞു.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി ഇന്ത്യന്‍ സൈനികരുമായി സംവദിച്ചിരുന്നു. ഒട്ടുംമുന്നറിയിപ്പില്ലാതെയായിരുന്നു പ്രധാന മന്ത്രിയുടെ സന്ദര്‍ശനം.

രാജ്യം സൈന്യത്തിന്റെ കൈകളില്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശത്രുക്കളുടെ കുടില തന്ത്രങ്ങളൊന്നും വിജയിക്കില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വഭിമാനത്തിന്റെ പ്രതീകമാണെന്നും വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ