ന്യൂദല്‍ഹി: എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍.ഐ.സിയുടെയും ഐ.ഡി.ബി.ഐ ബാങ്കിന്റെയും ഓഹരികള്‍ വില്‍ക്കുമെന്ന് ധനമന്ത്രി അറിയിച്ചതിന് പിന്നാലെ സര്‍ക്കാരിനെ ട്രോളി സോഷ്യല്‍ മീഡിയ.
‘മോദിയോട് ചെന്ന് ആരെങ്കിലും പറയണം താങ്കള്‍ നടത്തുന്നത് ഒരു സര്‍ക്കാരാണ്, അല്ലാതെ ഒ.എല്‍.എക്‌സ് അല്ല’ എന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലും ഇതേ പോസ്റ്റിട്ടിട്ടുണ്ട്.
ട്വിറ്ററിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും സര്‍ക്കാരിനെതിരെയുള്ള പോസ്റ്റുകള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
നിരവധി പേരാണ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍.ഐ.സിയുടെയും ഐ.ഡി.ബി.ഐ ബാങ്കിന്റെ അവശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുമെന്നുന്ന് പറഞ്ഞ നടപടിക്കെതിരെ രംഗത്തെത്തിയത്.
കാബിനറ്റ് റാങ്കോടു കൂടി ധനകാര്യ മന്ത്രാലയം ഒ.എല്‍.എക്‌സ് ആയി എന്നതരത്തിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നിങ്ങള്‍ക്ക് ബജറ്റ് ഒ.എല്‍.എക്‌സിലൂടെ വില്‍പന നടത്താമായിരുന്നില്ലേ. നിങ്ങള്‍ക്കതായിരുന്നില്ലേ എളുപ്പമെന്നും ഒരു പോസ്റ്റില്‍ പറയുന്നു.