ന്യൂദല്‍ഹി: റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഹോളണ്ടെ.
ഇത് സംബന്ധിച്ച് ഫ്രെഞ്ച് മാധ്യമത്തില്‍ വന്ന വാര്‍ത്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫ്രാന്‍സ് ഗവണ്‍മെന്റിനോ, വിമാനനിര്‍മ്മാണ കമ്പനിയായ ഡാസാള്‍ട്ടിനോ അമ്പാനിയുടെ റിലയന്‍സ് കമ്പനിയെ പങ്കാളിയാക്കിയതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നാണ് വാര്‍ത്ത പറയുന്നത്.
ഫ്രാന്‍സില്‍ നിന്നും 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന കോണ്‍ഗ്രസിന്റെ വാദത്തിന് ബലം പകരുന്നതാണ് ഫ്രഞ്ച് മാധ്യമത്തില്‍ വന്നിരിക്കുന്ന വാര്‍ത്ത.
യു.പി.എ ഭരണകാലത്ത് കറാറില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യാകൈമാറ്റം നീക്കം ചെയ്ത് 59000 കോടി രൂപയ്ക്കാണ്് എന്‍.ഡി.എ സര്‍ക്കാര്‍ 36 വിമാനങ്ങള്‍ക്കുള്ള കരാര്‍.