തക്ക തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ട്; സൈനികരുടെ ജീവത്യാഗം വെറുതെ ആകില്ലെന്ന് പ്രധാനമന്ത്രി
Daily News
തക്ക തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ട്; സൈനികരുടെ ജീവത്യാഗം വെറുതെ ആകില്ലെന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th June 2020, 3:41 pm

ന്യദൂല്‍ഹി: സൈനികരുടെ ജീവത്യാഗം വെറുതെ ആകില്ലെന്ന് പ്രധാനമന്ത്രി. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും തക്ക തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

രാജ്യത്തിന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം വേണ്ട. സൈനികരുടെ വീരചരമം പാഴാകില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമപ്രധാനമാണെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള സര്‍വകക്ഷി യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.