'മോദി മോദി യെസ് പപ്പാ'; മോദി ഭക്തരുടെ മക്കള്‍ക്ക് ഭാവിയില്‍ ചൊല്ലിപ്പടിക്കാനുള്ള പദ്യവുമായി തേജസ്വി യാദവ്
D' Election 2019
'മോദി മോദി യെസ് പപ്പാ'; മോദി ഭക്തരുടെ മക്കള്‍ക്ക് ഭാവിയില്‍ ചൊല്ലിപ്പടിക്കാനുള്ള പദ്യവുമായി തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2019, 8:59 pm

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്നതിനായി നഴ്‌സറി പാട്ടായ ‘ജോണി, ജോണി യെസ് പപ്പാ’യുടെ പാരഡിയുമായി ആര്‍.ജെ.ഡി നേതാവും ബീഹാറിലെ മഹാസഖ്യ നേതാവുമായ തേജസ്വി യാദവ്.

മോദി ഭക്തരായ ആളുകളുടെ മക്കള്‍ ഭാവിയില്‍ ചൊല്ലി പഠിക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് തേജസ്വി വരികള്‍ ഷെയര്‍ ചെയ്തത്.

Modi modi
yes papa

Any development?
No papa

Farmer happy?
No papa

Women safe?
No papa

10 crore job?
No papa

15 lakhs??
No papa

Only jumla?
Ha ha ha

യു.പി.എ സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകമാത്രമാണ് മോദി ചെയ്തതെന്നും സ്വന്തം നിലയ്ക്ക് മോദി ഒന്നും ചെയ്തില്ലെന്നും തേജസ്വി പറഞ്ഞു. ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കില്ലെന്ന രാം മാധവിന്റെ പ്രസ്താവനയിലൂടെ ബി.ജെ.പി ഇപ്പോള്‍ തന്നെ തോല്‍വി സമ്മതിച്ചിരിക്കുകയാണെന്നും തേജസ്വി പറഞ്ഞു.