| Wednesday, 20th February 2019, 3:45 pm

മെഹ്ബൂബാ മുഫ്തി പാക്കിസ്ഥാനെ സ്‌നേഹിക്കുന്നത് അവസാനിപ്പിക്കണം; ഇമ്രാന്‍ ഖാന് ഒരവസരം കൂടി നല്‍കണമെന്ന പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കാപട്യക്കാരിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പാക്കിസ്ഥാനെ സ്‌നേഹിക്കുന്നത് അവര്‍ അവസാനിപ്പിക്കണമെന്നും ഗിരിരാജ് സിങ് പറഞ്ഞു.

ഇന്ത്യയാണ് മെഹ്ബൂബാ മുഫ്തിക്ക് ചോറു നല്‍കുന്നത്. അതുകൊണ്ട് ഇന്ത്യയോട് കൂറ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാല് തന്ന കൈക്ക് കൊത്തരുതെന്നും ഗിരിരാജ് സിങ് പറഞ്ഞു.

Also read:നിയമവിരുദ്ധ “കരിയറു”മായി ഒരു വിവാദ പ്രൊഫസര്‍; അര്‍ഹതയില്ലാത്ത പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കി കേരള യൂണിവേഴിസിറ്റി

പുല്‍വാമ സംഭവത്തില്‍ വിശദീകരണവുമായി മുന്നോട്ടുവന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന മെഹബൂബാ മുഫ്തിയുടെ ട്വീറ്റാണ് ഗിരിരാജ് സിങ്ങിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്നും തെളിവുപോലുമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്നുമാണ് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മെഹബൂബാ മുഫ്തിയുടെ ട്വീറ്റ്.

ചര്‍ച്ചയ്ക്കായി നീങ്ങാനുള്ള സമയമായെന്നും മെഹ്ബൂബ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വാക്കുകള്‍ തമ്മിലുള്ള യുദ്ധമായിരിക്കും കൂടുതലായുണ്ടാവുകയെന്ന് അവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more