ബെര്‍ലിന്‍: ജര്‍മ്മന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രിക്ക് വീണ്ടും അമളി പറ്റി. ഹസ്തദാനത്തിനായി ജര്‍മ്മന്‍ ചാന്‍സിലര്‍ക്ക് കൈ നീട്ടിയ മോദിയെ 2015ലെ അതേ അനുഭവമായിരുന്നു കാത്തിരുന്നത്. 2015ല്‍ ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി കൈ നീട്ടിയപ്പോള്‍ ആംഗല മെര്‍ക്കല്‍ ഇത് ശ്രദ്ധിക്കാതെ പതാകകളുടെ അടുത്തേക്ക് നടന്നു പോവുകയായിരുന്നു.
ഇത്തവണ ജര്‍മനിയിലെത്തിയ മോദിയെയും സമാനമായ അനുഭവമായിരുന്നു കാത്തിരുന്നത്. 2015ലെ സന്ദര്‍ശനത്തിനിടയിലെ ജര്‍മന്‍ ചാന്‍സിലറുടെ നടപടി ഏറെ ചര്‍ച്ചയായിരുന്നു. അന്ന് മോദി കൈനീട്ടിയപ്പോള്‍ അത് സ്വീകരിക്കാതെ ദേശീയ പതാകകളുടെ അരികിലേക്കായിരുന്നു മെര്‍ക്കല്‍ നടന്ന് നീങ്ങിയത്.
പിന്നീട് ഇരു രാജ്യങ്ങളുടെയും പതാകയ്ക്കു മുന്നില്‍ നിന്നു കൊണ്ട് മെര്‍ക്കല്‍ കൈ നല്‍കുകയും ചെയ്തു. ഇത്തണ വീണ്ടും മെര്‍ക്കലയെ കണ്ടയുടന്‍ മോദി കൈനീട്ടിയെങ്കിലും അവര്‍ മോദിയെ ഗൗനിക്കാതെ നടന്ന് നീങ്ങുകയായിരുന്നു. നേരെ പതാകയ്ക്കരികിലേക്ക് വിരല്‍ ചൂണ്ടിയ ചാന്‍സിലര്‍ അവിടെയത്തിയുടന്‍ കൈ നല്‍കുകയും ചെയ്തു
2015ല്‍ ചാന്‍സിസലറുടെ നടപടിയുടെ വീഡിയോ പുറത്ത് വന്നപ്പോള്‍ അത് ഏറെ ശ്രദ്ധ നേടിയിരുന്നു. സമാനമായ രീതിയിലാണ് ഇത്തവണത്തെയും വീഡിയോ പ്രചരിക്കപ്പെടുന്നത്.
2017ലെ വീഡിയോ കാണാം
2015ലെ വീഡിയോ കാണാം
RT AAPExpress: WATCH :
Angela Merkel ‘ignores’ Narendra Modi’s handshake… AGAIN! A 2015 repeat! ? pic.twitter.com/oG7OVcLRt9
— Sunita Singh (@SunitaSinghAAP) May 31, 2017