| Sunday, 15th July 2018, 8:33 pm

മോദിയല്ലേ ചീഫ്... പിന്നെങ്ങനെ ആ ഫാക്ടറി പൂട്ടും; രക്ഷാധികാരിയായി മോദി തുടരുന്നിടത്തോളം കാലം വ്യാജവാര്‍ത്തകള്‍ തുടരുമെന്ന് പ്രിയങ്ക ചതുര്‍വേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാജവാര്‍ത്തകളുടെ രക്ഷാധികാരിയായി തുടരുന്നിടത്തോളം കാലം രാജ്യത്തെ വ്യാജവാര്‍ത്തകള്‍ അവസാനിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി. വ്യാജവാര്‍ത്തകളിലൂടെ കെട്ടിപ്പൊക്കിയതാണ് മോദിയുടെ അടിത്തറയെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയ വഴി തന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ അറസറ്റ് ചെയ്തതിനുശേഷമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

” അഭ്യൂഹങ്ങളുടെയും വ്യാജവാര്‍ത്തകളുടെയും അപഖ്യാതിയുടെയും മുഖ്യരക്ഷാധികാരിയായി പ്രധാനമന്ത്രി മോദി ഉള്ളിടത്തോളം കാലം രാജ്യത്തെ വ്യാജവാര്‍ത്താ ഫാക്ടറി അടച്ചുപൂട്ടില്ല. ഇത്തരം വ്യാജവാര്‍ത്തകളാണ് മോദിയുടെ അടിത്തറ. ദൈവം അദ്ദേഹത്തിന് മനസാക്ഷി നല്‍കി അനുഗ്രഹിക്കട്ടെ”.

ALSO READ: കാണാതാവുന്ന എല്ലാ പെണ്‍കുട്ടികളും കാമുകന്‍മാരോടൊപ്പം ഒളിച്ചോടിയതാണെന്ന് കരുതരുത്: ബോംബെ ഹൈക്കോടതി

തനിക്കെതിരെ ഓം പ്രകാശ് യാദവ് എന്ന അക്കൗണ്ടില്‍ നിന്ന് വന്ന അപകീര്‍ത്തിപരമായ ട്വീറ്റിന് നല്‍കിയ മറുപടിയായിട്ടാണ് പ്രിയങ്കയുടെ പ്രതികരണം. ഈ അക്കൗണ്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് 41 ബി.ജെ.പി മന്ത്രിമാരും പിന്തുടരുന്നുവെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് രാജ്യത്തെ മതപരമായി ധ്രുവീകരിക്കുകയാണെന്ന മോദിയുടെ പരാമര്‍ശത്തെയും പ്രിയങ്ക വിമര്‍ശിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more