| Thursday, 30th July 2020, 3:13 pm

'മോദിയുടെ മുതലാളിത്ത മാധ്യമങ്ങള്‍ മിഥ്യാധാരണ സൃഷ്ടിച്ചിരിക്കുകയാണ്, അതുടന്‍ തകരും'; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ച് മോദിയുടെ മുതലാളിത്ത മാധ്യമങ്ങള്‍ മിഥ്യാധാരണ സൃഷ്ടിച്ചിരിക്കുകയാണെന്നും ഈ ആശയക്കുഴപ്പം ഉടന്‍ തന്നെ തകരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

നോട്ട് നിരോധനം, ജി.എസ്.ടി, കൊറോണ പകര്‍ച്ച വ്യാധിയിലെ അഴിമതി തുടങ്ങിയവയിലൂടെ മോദി രാജ്യത്തെ നശിപ്പിക്കുകയാണെന്നാണ് രാഹുലിന്റെ വിമര്‍ശനം. തൊഴില്‍ മേഖലയും
സമ്പദ് വ്യവസ്ഥയും മോദി തകര്‍ത്തു കളഞ്ഞെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

” മോദി രാജ്യം നശിപ്പിക്കുകയാണ്.

1. നോട്ട് നിരോധനം
2. ജി.എസ്.ടി
3. കൊറോണ പകര്‍ച്ചവ്യാധിയിലെ അഴിമതി
4. തൊഴിലിന്റെയും സമ്പദ് വ്യവസ്ഥയുടെയും നാശം ,” നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

നേരത്തെ റഫാല്‍ ഇടപാടിലും കേന്ദ്രത്തിനെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1670 കോടി ചെലവായത് എന്തുകൊണ്ടാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more