ഭോപ്പാല്‍: മധ്യപ്രദേശിലെ റത്ത്‌ലാമില്‍ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച റാലിയിലാണ് മോദിയെ പ്രകീത്തിച്ച്‌കൊണ്ട് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ രംഗത്തെത്തിയത്. ജ്ജയ്ന്‍ സംഭാഗ് കിസാന്‍ സമ്മേളനത്തിലയിരുന്നു ബി.ജെ.പി.സര്‍ക്കാരിന്റെ കര്‍ഷക നയത്തെകുറിച്ചും മോദിയുടെ നിലപാടിനെ സംബന്ധിച്ചും അമിത് ഷാ വാചാലനായത്.
“”2014ല്‍ ബിജെ.പി അധികാരത്തിലെത്തിയപ്പോള്‍ മോദിജിയുടെ പ്രസംഗം ഞാന്‍ ഇന്നുമോര്‍ക്കുന്നു. ഈ സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകര്‍ക്കൊപ്പമാണ്. അവരുടെ കണ്ണീര്‍ ഞാന്‍ കാണുന്നു. മോദിയുടെ ഈ വാക്കുകള്‍ ഹൃദയത്തില്‍ നിന്നായിരുന്നു””അമിത് ഷാ പറഞ്ഞു. ഇനിയും ബി.ജെ.പി. കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ALSO READ:വെസ്റ്റിന്‍ഡീസെന്ന് കേട്ടാല്‍ ഒരുകാലത്ത് ക്രിക്കറ്റ് ലോകം ഭയപ്പെട്ടിരുന്നു: ഹര്‍ഭജന്‍ സിങ്
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായ പ്രസ്താവന രാഷ്ട്രീയ നാടകമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
ബി.ജെ.പി അധികാരത്തിലെത്തയതിന് ശേഷം നിരവധി കര്‍ഷക പ്രക്ഷോഭങ്ങളാണ് ഇന്ത്യയിലുണ്ടായത്. ഏറ്റവുമൊടുവില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ നേരിട്ടത് ആയുധമുപയോഗിച്ചയിരുന്നു. ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരെ തടയുകയും ലാത്തിച്ചാര്‍ജ് പ്രയോഗിക്കുകയും ചെയ്തു.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, എം.എസ്.സ്വാമിനാഥന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക എന്നിവയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരം പിന്‍വലിച്ചു.
എന്നാല്‍ ബി.ജെപി. അധികാരത്തിലെത്തിയതിന് ശേഷമുള്ള രണ്ടാമത്തെ വലിയ ബഹുജന കാര്‍ഷിക പ്രക്ഷോഭമായിരുന്നുവത്. മാത്രമല്ല ഈയൊരു കാലയളവില്‍ ബി.ജെ.പി അധികാരത്തിലുള്ള ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രം പതിനായിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിതഷായയുടെ പ്രസ്താവനയെ പരിഹാസരൂപേണയാണ് നവമാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തിരിക്കുന്നത്.