മോദി ഇന്ത്യയുടെ രാജാവൊന്നുമല്ല; മോദിയുടെ എല്ലാ നയവും ശരിയല്ലെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി
national news
മോദി ഇന്ത്യയുടെ രാജാവൊന്നുമല്ല; മോദിയുടെ എല്ലാ നയവും ശരിയല്ലെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th August 2021, 3:55 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിക്കെതിരെ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.
മോദിയുടെ സാമ്പത്തിക നയത്തിനും വിദേശ നയത്തിനും എതിരാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

സാമ്പത്തിക നയത്തിലും വിദേശനയത്തിലും മോദി വിരുദ്ധനാണ് താന്‍ എന്നാണ് സ്വാമി പറഞ്ഞത്. അതില്‍ ഉത്തരവാദിത്തമുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

”പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മോദി ഇന്ത്യയുടെ രാജാവല്ല,” സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ വിദേശനയങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചും സുബ്രഹ്മണ്യന്‍ സ്വാമി സംശയമുന്നയിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എടുത്ത തീരുമാനങ്ങള്‍ പല കുഴപ്പങ്ങള്‍ ഉണ്ടാക്കിയെന്നും അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍ ഇവര്‍ മാപ്പ് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

എസ്. ജയശങ്കറിനേയും അജിത് ഡോവലിനേയും മോദി കെട്ടഴിച്ചുവിട്ടിരിക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Modi is not King of India’: BJP’s Subramanian Swamy says he is against PM’s economic, foreign policies