| Monday, 21st October 2013, 1:40 pm

മോഡി സത്യസന്ധനെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി സത്യസന്ധനായ നേതാവെന്ന് ജസ്റ്റിസ് വി.ആര്‍കൃഷ്ണയ്യര്‍. ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് വസതിയിലെത്തി സന്ദര്‍ശിച്ചപ്പോഴാണ്  കൃഷ്ണയ്യര്‍ മോഡിയെ കുറിച്ച് പരാമര്‍ശം നടത്തിയത്.

മോഡി സത്യസന്ധനായത് കൊണ്ടാണ് താന്‍ മോഡിയെ പിന്തുണക്കുന്നതെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. സത്യസന്ധനായ മോഡിയുടെ കീഴില്‍ ഗുജറാത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

ഇരുപത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച്ച നടത്തി. ആര്‍ .എസ്.എസ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതാണ് മോഹന്‍ മോഹന്‍ ഭാഗവത്. ഒക്‌ടോബര്‍ 25 മുതല്‍ 27 വരെയാണ് യോഗം.

മോഡി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണെന്ന് കൃഷ്ണയ്യര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള കത്തിലായിരുന്നു കൃഷ്ണയ്യര്‍ ഇക്കാര്യം പറഞ്ഞത്. മോഡി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സോഷ്യലിസ്റ്റാണ്.

താനും ഒരു സോഷ്യലിസ്റ്റാണ്, അതിനാല്‍ മോഡിയെ പിന്തുണക്കുന്നുവെന്നും പ്രധാനമന്ത്ര പദത്തില്‍ മോഡി ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ കാക്കുമെന്നും അന്ന് കൃഷ്ണയ്യര്‍ പറഞ്ഞിരുന്നു.

മുമ്പ് ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ സിറ്റിസണ്‍ ട്രൈബ്യൂണലിന് നേതൃത്വം നല്‍കിയ വി.ആര്‍ കൃഷ്ണയ്യര്‍ മോഡി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നൂറ് കണക്കിന് മുസ് ലിങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിന്റെ ആസൂത്രകന്‍ മോഡിയാണെന്നായിരുന്നു കൃഷണയ്യരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more