| Friday, 19th September 2014, 11:39 am

മോദിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം : 'ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യാനാവില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളരെ സുപ്രധാനമായൊരു അഭിമുഖസംഭാഷണമാണ്സി.എന്‍.എന്‍-ഐ.ബി.എന്‍ മണിക്കൂറുകള്‍ക്കു മുമ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലീങ്ങളെ, അവരുടെ ദേശ സ്‌നേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് നരേന്ദ്രമോദി ലോകത്തെ ഞെട്ടിച്ചിരിക്കുന്നുവെന്നു തന്നെ പറയാം.

ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം “ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യും. അല്‍-ഖ്വയിദ ധരിച്ചുവെച്ചിരിക്കുന്നത് ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ അവരുടെ താളത്തിനൊത്ത് തുള്ളുമെന്നാണെ”ന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് തന്നെ ഏറ്റവും വലിയ മുസ്‌ലീം വംശഹത്യ നടക്കുമ്പോള്‍, അതും തന്റെ പാര്‍ട്ടിക്കാര്‍ മുസ്‌ലീം കൂട്ടക്കുരുതി നടത്തിയപ്പോള്‍ അതിന് നേതൃത്വം നല്‍കി എന്ന് വിമര്‍ശിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് മോദി. മോദിയില്‍ നിന്നും ഇത്തരമൊരു പ്രസ്താവന കടന്നുവരുമ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ വാക്കുകളെ സംശയത്തോടെയാവും ലോകം നോക്കിക്കാണുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുകയും ചെയ്‌തേക്കാം.

എന്തുതന്നെയായാലും മോദി ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുകയാണ്. അത് പൂര്‍ണമായും മലയാളികള്‍ അറിയേണ്ടതുമുണ്ട്. അതിനാല്‍ സി.എന്‍.എന്‍-ഐ.ബി.എന്‍ മോദിയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിക്കുന്നു.

അഭിമുഖത്തിന്റെ പൂര്‍ണ രൂപം

 ഇന്ത്യയും യു.എസും വളരെ അടുത്ത സഖ്യങ്ങളാവണമെന്ന് യു.എസിലെ നിരവധിയാളുകളും ഇന്ത്യയിലെ കുറച്ച് പേരും ആഗ്രഹിക്കുന്നുണ്ട്- ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാഷ്ട്രവും, ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള സഖ്യം. പക്ഷെ എന്ത് കൊണ്ടോ അത് ഒരിക്കലും സംഭവിച്ചില്ല. അതിന് തടസമായി എല്ലായ്‌പ്പോഴും ചില ബുദ്ധിമുട്ടുകളുണ്ടാവും. ഇന്ത്യയും യു.എസും തമ്മില്‍ സത്യസന്ധമായ നയതന്ത്രസഖ്യം സാധ്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഇതിന് എന്റെയടുത്ത് ഒറ്റവാക്കില്‍ ഉത്തരമുണ്ട്. പൂര്‍ണ ആത്മവിശ്വാസത്തോടെ ഞാന്‍ പറയുന്നു- സാധ്യമാണ്. ഞാന്‍ വിശദീകരിക്കാം- യു.എസും ഇന്ത്യയും തമ്മില്‍ വലിയ സാമ്യങ്ങളുണ്ട്. ഈ രണ്ട് രാഷ്ട്രങ്ങളെക്കുറിച്ചും പരിശോധിച്ചാല്‍, രണ്ട് കാര്യം മനസിലാവും- അമേരിക്ക ലോകത്തില്‍ ജനങ്ങളെ തങ്ങളിലേക്ക് വലിക്കുന്നു. അതുപോലെ ലോകത്തിലെ എല്ലാ കോണിലും ഒരു ഇന്ത്യക്കാരനെങ്കിലുമുണ്ടാകും. ഇത് രണ്ട് സമൂഹങ്ങളുടെയും സവിശേഷതയാണ്. ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും അവരുടെ സഹജമായ സവിശേഷതകളോടെ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കും. കഴിഞ്ഞ നൂറ്റാണ്ടിനിടയില്‍ ഈ ബന്ധത്തില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ടെന്നത് ശരി തന്നെ. എന്നാല്‍ 20നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 21 നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദം വരെ വലിയൊരു മാറ്റത്തിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. നമ്മുടെ ബന്ധങ്ങള്‍ ശക്തിപ്പെട്ടു. ചരിത്രപരമായും സാംസ്‌കാരികപരമായും ഇന്ത്യയും യു.എസും തമ്മില്‍ ഐക്യപ്പെട്ടു. ഈ ബന്ധം ഇനി കൂടുതല്‍ ശക്തിപ്പെടും.

ഒബാമ ഭരണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള നിങ്ങളുടെ ചര്‍ച്ചകളില്‍ ( നിങ്ങള്‍ ഇവിടെയുള്ള പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ)നിന്നും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ വാഷിങ്ടണിന്റെ ഭാഗത്തുനിന്നും സത്യസന്ധമായ ശ്രമങ്ങളുണ്ടാകുമെന്ന് തോന്നിയിട്ടുണ്ടോ?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കേവലം വാഷിങ്ടണിന്റെയും ദല്‍ഹിയുടെയും അതിനുള്ളിലാക്കി കാണരുത്. ഈ തിരിച്ചറിവില്‍ ഇന്ത്യയുടെയും വാഷിങ്ടണിന്റെയും മനോഭാവം ഐക്യപ്പെട്ടിട്ടുണ്ടെന്നത് നല്ലകാര്യമാണ്. ഈ നേട്ടത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും അവരുടേതായ പങ്കുണ്ട്.


ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിയ്ക്കുകയും ഇന്ത്യയ്ക്കുവേണ്ടി മരിക്കുകയും ചെയ്യും- ഇന്ത്യയെ മോശമായി ബാധിക്കുന്ന ഒന്നും അവരാഗ്രഹിക്കുന്നില്ല.


[]ഇന്ത്യയില്‍/ദക്ഷിണേഷ്യയില്‍ അല്‍-ഖ്വയ്ദയുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ട് അല്‍-ഖ്വയ്ദ നേതാവ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു കശ്മീരിലും ഗുജറാത്തിലും മുസ്‌ലിങ്ങള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളില്‍ നിന്നും അവരെ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. അല്‍-ഖ്വയ്ദക്ക് ഇവിടെ മുന്നോട്ട്‌പോകാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ഭയമുണ്ടോ?

നമ്മുടെ രാജ്യത്തിലെ മുസ്‌ലിങ്ങളോട് അവര്‍ അനീതി കാണിക്കുകയാണെന്നാണ് ഞാന്‍ മനസിലാക്കിയത്. അവരുടെ താളത്തിനൊത്ത് ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ തുള്ളുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറും തോന്നല്‍മാത്രമാണ്. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിയ്ക്കുകയും ഇന്ത്യയ്ക്കുവേണ്ടി മരിക്കുകയും ചെയ്യും- ഇന്ത്യയെ മോശമായി ബാധിക്കുന്ന ഒന്നും അവരാഗ്രഹിക്കുന്നില്ല.

ഇന്ത്യയില്‍ 170മില്യണ്‍ മുസ്‌ലിങ്ങളുണ്ട്. എന്നിട്ടും ഇവിടെ അല്‍-ഖ്വയ്ദ അംഗങ്ങളായവര്‍ ഇല്ല, ഉണ്ടെങ്കില്‍ തന്നെ വളരെ കുറച്ചേയുള്ളൂ. എന്നാല്‍ പാക്കിസ്ഥാനില്‍ നിരവധി പേരുണ്ട് താനും. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിലെ മുസ്‌ലിങ്ങളെ സംശയത്തിന്റെ നിഴലില്‍ കാണുന്നത്?

ഇതിനെക്കുറിച്ച് മനശാസ്ത്രപരമായും മതപരമായും വിശകലനം നടത്തേണ്ടയാള്‍ ഞാനല്ല. പക്ഷെ ചോദ്യം ഇതാണ്, ലോകത്ത് മനുഷ്യത്വത്തെ സംരക്ഷിക്കണമോ വേണ്ടയോ എന്നുള്ളതാണ്,  മാനവികതയില്‍ വിശ്വസിക്കുന്നവര്‍ ഐക്യപ്പെടണോ വേണ്ടയോ എന്നതാണ് സുപ്രധാന ചോദ്യം. ഇത് മാനവികതയ്‌ക്കെതിരായ പ്രതിസന്ധിയാണ്, അല്ലാതെ രാജ്യത്തിനോ വംശത്തിനോ എതിരായ പ്രതിസന്ധിയല്ല. അതുകൊണ്ട് നമുക്ക് ഇത് മനുഷ്യത്വും മനുഷ്യത്വമില്ലായ്മയും തമ്മിലുള്ള യുദ്ധമായി കാണാം. അല്ലാതെ മറ്റൊന്നുമില്ല.

കടപ്പാട്: സി.എന്‍.എന്‍-ഐ.ബി.എന്‍

Latest Stories

We use cookies to give you the best possible experience. Learn more