| Thursday, 5th January 2017, 6:21 pm

കേരള പൊലീസില്‍ മോദി സ്വാധീനമുണ്ടെന്ന് വി.എം സുധീരന്‍; പിണറായി മോദിയുടെ സഹോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


പൊലീസ് സംവിധാനത്തെ നിയന്ത്രിക്കാനാകാത്ത, ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.


തിരുവനന്തപുരം: മോദിയുടെ സ്വാധീനം കേരളാ പൊലീസിലും കയറിക്കൂടിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുടെ സ്വന്തം സഹോദരനെ പോലെയാണ്. ജനങ്ങളെ ദ്രോഹിക്കുന്നതില്‍ ഇരുവരും മത്സരത്തിലാണെന്നും സുധീരന്‍ പറഞ്ഞു.

മലപ്പുറം ജില്ല കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്‍. പൊലീസ് സംവിധാനത്തെ നിയന്ത്രിക്കാനാകാത്ത, ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.


Read more: കെജ്‌രിവാളിനെ കുടുക്കാന്‍ സി.ബി.ഐ തന്നോട് ആവശ്യപ്പെട്ടു: മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍


കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാറാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. വര്‍ഷാവര്‍ഷം സര്‍ക്കാര്‍ അടിച്ചിറക്കുന്ന ഡയറി പോലും ഇനിയും പ്രിന്റ് ചെയ്ത് എത്തിക്കാന്‍ ഈ സര്‍ക്കാറിന് സാധിച്ചിട്ടില്ല.അതിന്റെ പേരില്‍ പോലും സര്‍ക്കാരിലുള്ളവര്‍ അടികൂടിക്കൊണ്ടിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയാണെന്ന് സി.പി.ഐ നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി വിജയന്റെ ഏകാധിപത്യ നിലപാടുകളെ വിമര്‍ശിച്ചു കൊണ്ട് സി.പി.ഐ നേതാവ് സത്യന്‍ മൊകേരിയായിരുന്നു മുണ്ടുടുത്ത മോദിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more