ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ വിചിത്ര വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ തകര്‍ത്തത്. ജമ്മു കശ്മീരിനോട് കോണ്‍ഗ്രസ് തുടര്‍ച്ചയായ അനീതിയാണ് കാണിച്ചതെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലാണ് ജമ്മു കശ്മീര്‍ വിഷയമുന്നയിച്ച് മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലിക വ്യവസ്ഥയായിരുന്നെന്നും അതിന്റെ പേരില്‍ 70 വര്‍ഷം കോണ്‍ഗ്രസ് രാജ്യത്തെ വഞ്ചിക്കുകയായിരുന്നെന്നും മോദി ആരോപിച്ചു.
‘ആ താല്‍ക്കാലിത വ്യവസ്ഥ ഒഴിവാക്കുകയാണ് ഞാന്‍ ചെയ്തത്. എന്നെ അഞ്ച് വര്‍ഷത്തേക്ക് സ്ഥിരമായ പ്രധാനമന്ത്രിയായി നിങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ എന്തിനാണ് ഞാനാ താല്‍ക്കാലിക വ്യവസ്ഥ നിലനിര്‍ത്തുന്നത്?’ മോദി ചോദിച്ചു. കശ്മീരിലെ നാല് ലക്ഷത്തോളം ഹിന്ദുക്കള്‍ക്ക് അവരുടെ വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ത്താര്‍പുര്‍ ഇടനാഴി പ്രശ്‌നത്തിലെ കോണ്‍ഗ്രസ് നിലപാടിനെയും വിമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബൈനോക്കുലേറ്ററുകള്‍ ഉപയോഗിച്ച് മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് പുണ്യസ്ഥല ദര്‍ശനം സാധ്യമുകുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.