ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹിന്ദു-മുസ്‌ലിം രോഗമാണെന്ന് തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ടി.ആര്‍.എസ് നേതാവുമായ കെ. ചന്ദ്രശേഖരറാവു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാനയില്‍ മുസ്‌ലിങ്ങള്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും 12 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാത്തത് കേന്ദ്രസര്‍ക്കാരിന്റെ അലംഭാവം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് 30 കത്തുകളെഴുതിയെങ്കിലും ഒന്നിന് പോലും മറുപടി തന്നില്ലെന്നും കെ.സി.ആര്‍ പറഞ്ഞു.
ALSO READ: ദല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കണം; കലാപാഹ്വാനവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്
“അദ്ദേഹം ഹിന്ദു-മുസ്‌ലിം സംവാദത്തിലാണ്. എല്ലാവരെയും ഒരുപോലെ സ്വീകരിക്കാനുള്ള ഹൃദയവിശാലതയൊന്നും അദ്ദേഹത്തിനില്ല.”
അതേസമയം കെ.സി.ആര്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി ജെ.പി നദ്ദയുടെ മറുപടി. കെ.സി.ആറിന്റെ പ്രസ്താവന അപലപനീയമെന്നും അദ്ദേഹം പറഞ്ഞു.
“കെ.സി.ആറിന്റെ പ്രതികരണം ഭരണഘടനാവിരുദ്ധമാണ്. തെലങ്കാനയിലെ ജനങ്ങള്‍ ഇത്തരം വര്‍ഗീയരാഷ്ട്രീയത്തെ സ്വീകരിക്കില്ലെന്ന് ടി.ആര്‍.എസ് മനസിലാക്കണം.”- നദ്ദ പറഞ്ഞു.
ഡിസംബര്‍ 7 നാണ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്.
WATCH THSI VIDEO: