| Saturday, 31st December 2016, 10:48 am

മോദീ നിങ്ങള്‍ ആവശ്യപ്പെട്ട 50 ദിവസം കഴിഞ്ഞു, പരാജയപ്പെട്ട നിങ്ങള്‍ ജനങ്ങളോട് മാപ്പു പറഞ്ഞ് രാജിവെക്കുക: മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമയം കഴിഞ്ഞു നിങ്ങള്‍ അഗ്നി പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ നിങ്ങള്‍ രാജിവെക്കണം


കൊല്‍ക്കത്ത: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട അഗ്നി പരീക്ഷയില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

“മിസ്റ്റര്‍ മോദീ, നിങ്ങള്‍ അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ല. നിങ്ങള്‍ 50 ദിവസം ആവശ്യപ്പെട്ടിരുന്നു. സമയം കഴിഞ്ഞു നിങ്ങള്‍ അഗ്നി പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ നിങ്ങള്‍ രാജിവെക്കണം” സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മമത പറഞ്ഞു.


Don”t Miss:രാജ്യത്തെ സ്‌നേഹിക്കാം; എന്നാല്‍ ദയവുചെയ്ത് അന്ധമായ ദേശഭക്തി പാടില്ലെന്ന് രാഷ്ട്രപതി


രാജ്യവും ജനതയും മോദിയുടെ കൈകളില്‍ സുരക്ഷിതമല്ല. ഇത്തരമൊരു സാഹചര്യം മുമ്പെങ്ങും ഉണ്ടായിട്ടില്ല. ജനങ്ങളോട് മാപ്പു പറഞ്ഞ് മോദി രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ രാജ്യത്തെ ജി.ഡി.പിയില്‍ നാലു ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു.


Must Read:നോട്ട് നിരോധനത്തില്‍ മോദിയെ പിന്തുണയ്ക്കുന്നവരുടെ പട്ടികയിലേക്ക് സന്തോഷ് പണ്ഡിറ്റും : കള്ളപ്പണക്കാരുടെ പണി പാളും


നോട്ടുനിരോധനം സാധാരണക്കാര്‍ക്കു ഗുണകരമാകുമെന്ന മോദിയുടെ അവകാശവാദത്തെ തള്ളിയ മമത രാജ്യത്തെ വലിയ പണക്കാരായ 50ഓളം വ്യവസായികള്‍ക്കു മാത്രമേ നോട്ടുനിരോധനം ഗുണം ചെയ്യൂവെന്നും അഭിപ്രായപ്പെട്ടു.

“മോദിയും ബി.ജെ.പിയും ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും, ദളിതരെയും നിന്ദിക്കുകയാണ്. ദരിദ്രര്‍ക്കെതിരായ സര്‍ക്കാരാണ് അദ്ദേഹത്തിന്റേത്” മമത കൂട്ടിച്ചേര്‍ത്തു.

നോട്ടുനിരോധനത്തില്‍ വിശദീകരണം ചോദിക്കുന്നത് തടയാന്‍ വേണ്ടിയാണ് തങ്ങളുടെ എം.പിമാരെ കേന്ദ്രം അറസ്റ്റു ചെയ്യിക്കുന്നതെനന് എം.പി തപസ് പൗളിന്റെ അറസ്റ്റിനോടു പ്രതികരിച്ചുകൊണ്ട് മമത പറഞ്ഞു. “ഞങ്ങളുടെ എം.പിമാരെ അറസ്റ്റു ചെയ്യാന്‍ പി.എം.ഒയും ഇ.ഡിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പുപോലും രാജ്യം ഇതുപോലൊരു ഭരണകൂട ഭീകരതയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ല.” മമത വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more