| Monday, 11th September 2017, 10:56 am

കശ്മീരികളെ സന്തോഷിപ്പിക്കുന്നതിനായി കേന്ദ്രം ദംഗലും ഭജ്‌റംഗി ഭായ്ജാനും പ്രദര്‍ശിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ദൂരദര്‍ശന്റെ ഡി.ഡി കശീറില്‍ കൂടുതല്‍ പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ ഭാഗമായി ആമിര്‍ഖാന്‍ ചിത്രം ദംഗലും സല്‍മാന്‍ ഖാന്‍ ചിത്രം ഭജ്‌റംഗി ഭായ്ജാനും ഈ മാസം ഡി.ഡി കശീര്‍ ചാനലിലൂടെ പ്രദര്‍ശിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ദേശസ്‌നേഹം വളര്‍ത്തുന്ന ചിത്രങ്ങളെന്ന നിലയ്ക്കാണ് ഈ രണ്ട് സിനിമകളും പ്രദര്‍ശിപ്പിക്കാന്‍ കാരണം.

“ഡി.ഡി കശീര്‍” പുതുക്കി പണിയുന്നതിനായി 40കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ചാനലില്‍ പുതുതായി സംഗീത റിയാലിറ്റി ഷോയും “കശ്മീരി കോന്‍ ബനേഗ ക്രോര്‍പതി”യും ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.

ഉര്‍ദു ചാനലായ ഡി.ഡി കശീര്‍ കശ്മീരി സംസ്‌ക്കാരത്തെ പ്രചരിപ്പിക്കുന്നതിനും പാകിസ്ഥാന്റെ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനുമാണ് സ്ഥാപിച്ചിരുന്നത്. പക്ഷെ വാര്‍ത്തകളും മറ്റുചാനലുകളിലെ പരിപാടികള്‍ പുനസംപ്രേഷണം ചെയ്യലുമല്ലാതെ ഡി.ഡി കശീര്‍ സ്വന്തമായി പരിപാടികളൊന്നും പ്രക്ഷേപണം ചെയ്തിരുന്നില്ല.


Read more: സന്യാസിമാരെ ഉപയോഗപ്പെടുത്തണം; സാമൂഹിക ആചാരങ്ങള്‍ക്ക് അനുസൃതമായി നിയമം പരിഷ്‌കരിക്കണമെന്ന് മോഹന്‍ ഭഗവത്


We use cookies to give you the best possible experience. Learn more