| Thursday, 5th March 2020, 7:42 pm

വിവാദചോദ്യങ്ങളുമായി തന്നെ എന്‍.പി.ആര്‍ നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.പി.ആറിലെ ചോദ്യങ്ങളെക്കുറിച്ച് സഖ്യകകക്ഷികള്‍ പോലും ആശങ്കയുയര്‍ത്തിയിട്ടും നിലപാട് മാറ്റാതെ കേന്ദ്രസര്‍ക്കാര്‍. വിവാദ ചോദ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എന്‍.പി.ആര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2010 ലെ സെന്‍സസിലും ജനനത്തിയതിയും ജന്മസ്ഥലവും പ്രതിപാദിക്കുന്ന ചോദ്യങ്ങളുണ്ടായിരുന്നെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോടും സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ചു.

എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറില്‍ നിന്നടക്കം നിരവധി സംസ്ഥാനങ്ങള്‍ എന്‍.പി.ആറിലെ വിവാദചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2010 ലെ എന്‍.പി.ആര്‍ ഫോര്‍മാറ്റ് തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിഹാര്‍ നിയമസഭയില്‍ പ്രമേയവും പാസാക്കിയിരുന്നു.

ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളും എന്‍.പി.ആറിലെ ചോദ്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more